KeralaNews

നടിയെ ആക്രമിച്ച കേസ്,മാര്‍ച്ച് ഒന്നിനുമുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണം;6 മാസം വേണമെന്ന് പ്രോസിക്യൂഷന്‍;അപ്പീല്‍ പോകും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (actress attack case)തുടർ അന്വേഷണം  ഒരുമാസത്തിനകം തീർക്കണം എന്ന് വിചാരണ കോടതി ഉത്തരവ്. മാർച്ച് ഒന്നിനു മുൻപ് അന്തിമ റിപ്പോർട്ട് (final report)നൽകണം. അന്വേഷണത്തിന് ആറുമാസം വേണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ ആവശ്യം തളളിയാണ് കോടതി ഉത്തരവ്.  

അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുമെന്നും പോസിക്യൂഷൻ അറിയിച്ചു. 

നേരത്ത കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. നീതി നടപ്പാക്കാൻ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി കൂടുതൽ സമയം തേടിയാൽ  പരിശോധിക്കാം. കേസിൽ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button