24.5 C
Kottayam
Friday, June 5, 2026

ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത പ്രഹരം നൽകി നടി അനുശ്രീ, കോൺഗ്രസ് ക്യാമ്പിൽ പ്രചാരണത്തിനിറങ്ങി

Must read

ബി.ജെ.പിയെ മാത്രമല്ല സകല സംഘപരിവാറുകരെയും അമ്പരിപ്പിച്ച നീക്കമാണ് നടി അനുശ്രീ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പരസ്യപ്രചരണത്തിനിറങ്ങിയിരിക്കുന്നത്.

വാര്‍ഡിലെ കോണ്‍ഗ്രസ് കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ച നടി ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് മടങ്ങിയത്. റിനോയ് വര്‍ഗീസുമായി അനുശ്രീക്ക് ദീര്‍ഘകാല സൗഹൃദമാണുള്ളത്. ഇതാണ് പ്രചാരണത്തിനിറങ്ങാന്‍ കാരണമായതെന്നാണ് താരത്തിന്റെ വിശദീകരണം.

റിനോയ് വിജയിച്ചു കഴിഞ്ഞാല്‍ നാട്ടുകാര്‍ക്ക് ചെയ്തു കൊടുക്കേണ്ടതെല്ലാം ചെയ്യുമെന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബ സംഗമത്തില്‍ ഡി.സി.സി, കെ.പി.സി.സി. നേതാക്കള്‍ ഉള്‍പ്പെടെയാണ് പങ്കെടുത്തിരിക്കുന്നത്. സംഘപരിവാര്‍ അനുഭാവിയായി അറിയപ്പെടുന്ന അനുശ്രീ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഇപ്പോള്‍ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്.

ബാലഗോകുലത്തിന്റെ ശോഭയാത്രയില്‍ അനുശ്രീ പങ്കെടുത്തതില്‍ വലിയ പ്രചാരണം നൽകിയ ബി.ജെ.പി താരം കൈവിട്ടതിൽ പ്രതിരോധത്തിലാണ്.അതേസമയം അനുശ്രീയെ കിട്ടിയത് ലോട്ടറിയടിച്ചതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിലയിരുത്തുന്നത്. അനുശ്രീയുടെ സെല്‍ഫികളും പ്രസംഗവുമെല്ലാം ചെന്നീര്‍ക്കരയില്‍ വോട്ടായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. നിയമസഭ തിരഞ്ഞെടുപ്പില്‍ അനുശ്രീയെ പ്രചരണത്തിനിറക്കാനും കോണ്‍ഗ്രസ്സിന് പദ്ധതിയുണ്ട്.

- Advertisement -

- Advertisement -

അപകടം മുന്നില്‍ കണ്ട് താരത്തെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ബി.ജെ.പി നേതൃത്വവും നടത്തി വരുന്നത്. നടന്‍മാരായ സിദ്ധിഖ്, സലിം കുമാര്‍, ജഗദീഷ്, ടിനി ടോം തുടങ്ങിയവരെ നിയമസഭ തിരഞ്ഞെടുപ്പ് കളത്തില്‍ ഇറക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. പ്രമുഖ സീരിയല്‍ താരങ്ങളെയും കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നുണ്ട്. സുരേഷ് ഗോപി ഉള്‍പ്പെടെ പ്രമുഖ താരങ്ങളെ ബി.ജെ.പിയും രംഗത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കി വച്ചിട്ടുണ്ട്.

രജനി രാഷ്ട്രീയത്തില്‍ ഇറങ്ങിയ സാഹചര്യത്തില്‍ മോഹല്‍ലാലിനെയും ബി.ജെ.പി പ്രചരണത്തിനായി ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ താരരാജാവ് ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയാകട്ടെ സി.പി.എം ആവശ്യപ്പെട്ടാല്‍ പ്രചരണ രംഗത്തിറങ്ങുമെന്ന നിലപാടിലുമാണ്. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം എടുക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാകുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week