കൊച്ചി:അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അന്ന രേഷ്മ രാജന്‍. ആലുവയിലെ രാജഗിരി ആശുപത്രിയിലെ നഴ്സായിരുന്ന അന്നയുടെ മുഖം ഒരു പരസ്യ ഹോര്‍ഡിംഗില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് അങ്കമാലി ഡയറീസ് നിര്‍മ്മാതാവ് വിജയ് ബാബുവും സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരിയും സിനിമയിലേക്ക് അന്നയെ ക്ഷണിച്ചത്.
ഓഡീഷന് ശേഷം 86 പുതുമുഖങ്ങള്‍ക്ക് ഒപ്പം അന്നയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ ഒരു നഴ്‌സ് ആയിരുന്ന അന്ന ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നിപ്പയും കൊവിഡുമൊക്കെ വന്നപ്പോഴാണ് സമൂഹം നഴ്സുമാരുടെ മഹത്വം മനസിലാക്കാനും അവരെ മാലാഖമാരെന്നൊക്കെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. എപ്പോഴും അങ്ങനെയാണല്ലോ.
ഒരു യുദ്ധം വരുമ്പോഴല്ലേ നമ്മള്‍ ആര്‍മിയെയും നേവിയെയും എയര്‍ഫോഴ്സിനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാറുള്ളൂ! അതുപോലെ നഴ്സുമാരെപ്പറ്റി ചര്‍ച്ച ചെയ്യാനും അവരുടെ മഹത്വം മനസിലാക്കാനും മഹാമാരികള്‍ വരേണ്ടിവന്നു. ഇല്ല. ഒരിക്കലും പ്ളാന്‍ ചെയ്ത് സിനിമയില്‍ വന്നയാളല്ല ഞാന്‍. ഗ്ലാമര്‍ വേഷങ്ങള്‍ ഒരിക്കലും താന്‍ ചെയ്യില്ല എന്നും താരം പറഞ്ഞു.
നാട്ടുകാരായ മറ്റുപല പെണ്‍കുട്ടികളെയും പോലെ നഴസിംഗ് കഴിഞ്ഞ് വിദേശത്തേക്ക് ജോലി തേടി പോകാനായിരുന്നു അന്നയുടെയും പദ്ധതി. എന്നാല്‍ ഇതിനിടെ ഒട്ടും പ്രതീക്ഷിക്കാതെയാണ് താന്‍ സിനിമയില്‍ എത്തിയതെന്ന് അന്ന പറഞ്ഞിരുന്നു.
ആദ്യം കുടുംബക്കാരും ബന്ധുക്കളുമടക്കം സിനിമയിലേയ്ക്കുള്ള വരവിനെ എതിര്‍ത്തിരുന്നു. അവരുടെ കാഴ്ചപ്പാടില്‍ സിനിമയിലേയ്ക്ക് വന്നാല്‍ പെണ്‍കുട്ടികള്‍ മോശമായി പോകും എന്നായിരുന്നുവെന്നും അന്ന പറഞ്ഞിരുന്നു.