ഇത്രയേറെ സുന്ദരിയായിരുന്നോയെന്ന് ആരാധകർ; നടി ആൻ അഗസ്റ്റിന്റെ ചിത്രങ്ങൾ വൈറൽ..!!

കൊച്ചി:നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആനിന്റെ ഭർത്താവ് ആയി എത്തുന്നത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബ കോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു.

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ഏറെ പ്രശസ്തനായ ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇത് വരെയും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആയില്ല എങ്കിൽ കൂടിയും വിവാഹ മോചന വാർത്ത സത്യം ആണെന്ന് ജോമോൻ ടി ജോൺ തന്നെ സ്ഥിരീകരണം നടത്തി.

ഞങ്ങൾ ഒന്നിച്ചു എടുത്ത തീരുമാനം ആണെന്നും ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ ഉള്ള സാഹചര്യം ഇല്ല എന്നാണ് ജോമോൻ നേരത്തെ പറഞ്ഞത്. വിവാഹ മോചനം നേടിയതോടെ അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തുകയാണ് ആൻ.


അതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് ആൻ ഇപ്പോൾ. താരം തന്റെ നായകുട്ടിക്ക് ഒപ്പം കളിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ 2017 ൽ പുറത്തിറങ്ങിയ സോളോ ആണ് ആൻ അവസാനം അഭിനയിച്ച ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News