EntertainmentKeralaNews

നടി അനശ്വര വിവാഹിതയായി

കൊച്ചി:ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ അനശ്വര പൊന്നമ്പത്ത് വിവാഹിതയായി. മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ പ്രതിശ്രുത വരന്‍. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളുടെ​ശ്രദ്ധ കവരുകയാണ്.

കലോത്സവ വേദികളില്‍ നിന്നുമാണ് അനശ്വരയും സിനിമയിലെത്തിയത്. അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കലാതിലകപ്പട്ടം ചൂടിയ കലാകാരിയാണ് അനശ്വര. ഇംഗ്ലീഷ് ബിരുദധാരിയായ അനശ്വര മികച്ചൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്.

സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവെച്ച് അനശ്വര രംഗത്ത് എത്താറുണ്ട്. നേരത്തെ താരത്തിന്റെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നടി തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker