നടിയെ അപമാനിച്ച ‌ കേസ്: പ്രതികള്‍ പിടിയില്‍

കൊച്ചി ലുലുമാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിലെ പ്രതികള്‍ പോലീസ് പിടിയില്‍.പോലീസില്‍ കീഴടങ്ങുന്നതിനായി കൊച്ചിയിലേക്ക് പുറപ്പെട്ട പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,ഇര്‍ഷാദ്‌എന്നിവരെ കളമശേരി പോലീസാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ നടിയോട് ബോധപൂര്‍വ്വം അപമര്യാദയായി പെരുമാറിയില്ലെന്നും മാപ്പു പറയാമെന്നുമുള്ള വെളിപ്പെടുത്തലുമായി പ്രതികള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിന്നു.എന്നാല്‍ പ്രതികളുടെ കുറ്റത്തിന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായതിനാല്‍ മാപ്പപേക്ഷ അംഗീകരിയ്ക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയില്‍ കീഴടങ്ങുന്നതിനായി പ്രതികള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.

17 നായിരുന്നു കേസിനാസ്പദമായ സംഭവം ഇടപ്പള്ളി ലുലുമാളില്‍ ഷോപ്പിംഗിനെത്തിയപ്പോള്‍ പ്രതികള്‍ നടിയുടെ ശരീരത്ത് സ്പര്‍ശിയ്ക്കുകയും അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു. നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്.

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ പോസ്‌റ്റെടുത്ത പോലീസ് മാളിലെ സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. മാസ്‌ക ധരിച്ചതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. റെയില്‍വേസ്റ്റേഷനില്‍ നിന്നും വടക്കന്‍ ജില്ലകളിലേക്കാണ് പ്രതികള്‍ പോയതെന്ന് മനസിലാക്കിയ പോലീസ് ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നിരപരാധികളാണെന്ന് വ്യക്തമാക്കി പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News