EntertainmentKeralaNews

ഡബ്ല്യുസിസിയില്‍ ഉള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; തുറന്നടിച്ച് വിനായകന്‍

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായിട്ടുള്ള വിവാദങ്ങളിലെല്ലാം പ്രതികരിച്ച് നടന്‍ വിനായകന്‍. തനിക്ക് നേരെ വരുന്ന വിവാദങ്ങളെല്ലാം എഞ്ചോയ് ചെയ്യുന്നുണ്ട്. അതൊന്നും കാര്യമായി എടുക്കുന്നില്ലെന്നും വിനായകന്‍ വ്യക്തമാക്കി. ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ തുറന്നുപറച്ചില്‍. പല കാര്യങ്ങളും ഞാന്‍ വലിച്ച് നീട്ടിയാണ് പറയുന്നത്.

ചെറിയ കാര്യങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. അത് പിന്നീട് വലിയ പ്രശ്‌നമാകും. തന്റെ ലൈഫിലെ ക്യാപ്റ്റന്‍ താന്‍ തന്നെയാണ്. എന്റെ ചിന്തകളും കാര്യങ്ങളും നിയന്ത്രിക്കുന്നത് താന്‍ തന്നെയാണെന്നും വിനായകന്‍ വ്യക്തമാക്കി. ഡബ്ല്യുസിസിക്കെതിരെ ചില പരാമര്‍ശങ്ങളും അഭിമുഖത്തില്‍ വിനായകന്‍ നടത്തിയിട്ടുണ്ട്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കമന്റ് കൊണ്ട് അവസരം നഷ്ടമാകുമെന്ന കാര്യമൊന്നും ഞാന്‍ ചിന്തിക്കാറില്ല. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. ഞാന്‍ ഞാനായി തന്നെ നിലനില്‍ക്കേണ്ടതുണ്ട്. എന്റെ വ്യക്തിത്വം അങ്ങനെയാണ്. അതുകൊണ്ട് തുറന്ന് പറച്ചിലുകള്‍ ഉണ്ടാവും. എവിടെയും ഞാന്‍ കാര്യങ്ങള്‍ തുറന്ന് പറയും. ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത് തൊട്ട് ഇത്തരത്തിലാണ്. അതങ്ങനെ പെട്ടെന്ന് മാറ്റാന്‍ പറ്റില്ല. ഞാനൊരു ആത്മീയതയുള്ള ആളാണെന്നും വിനായകന്‍ പറഞ്ഞു. അതൊരു ദൈവം ആണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റും. പെട്ടെന്നൊരു ദിവസം അനുഗ്രഹം കിട്ടിയ പോലെയാണ് തോന്നിയത്. മറ്റുള്ളവര്‍ക്ക് കേള്‍ക്കുമോ ഭ്രാന്തായി തോന്നാമത്.

ദൈവത്തെ അറിഞ്ഞതിന് ശേഷമാണ് എനിക്ക് കരിയറില്‍ വളര്‍ച്ചയുണ്ടായത്. സ്വന്തമായി ഒന്ന് കണ്ണാടിയാല്‍ നോക്കിയാല്‍ തന്നെ നമുക്ക് പലതും കണ്ടെത്താന്‍ സാധിക്കും. രണ്ട് തരം കരിയറാണ് എനിക്കുണ്ടായത്. ഒന്ന് ചോദ്യം ചോദിക്കാതെ സിനിമ ചെയ്യുന്നതാണ്. മറ്റേത് ചോദ്യം ചെയ്ത് സിനിമ ചെയ്യലാണ്. അത് രണ്ടും എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ട്. മുമ്പ് ചോദ്യം ചോദിക്കാനുള്ള ഒരു അവസരമില്ലായിരുന്നു. അതിനിടയിലെ വളര്‍ച്ച വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കുറച്ച് നാള്‍ മുമ്പ് ഗംഭീര പടമായിരുന്നുവെന്ന് പറഞ്ഞ കുറച്ച് മീഡിയാക്കാരുണ്ട്. അവരിപ്പോള്‍ പറയുന്നത് ആ പടം കൊള്ളില്ലെന്നാണ്. ഇതന്നേ പറഞ്ഞാല്‍ പോരേ. സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് അവരെന്നും വിനായകന്‍ പറഞ്ഞു.

സിനിമ ചെയ്യുമ്പോള്‍ എനിക്കെന്ത് നേട്ടമെന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടം സെക്കന്‍ഡറിയാണ്. സിനിമയൊക്കെ ചെയ്തിട്ട്, നാടൊക്കെ അറിഞ്ഞു. എന്നാല്‍ പണമില്ലാതെ ബസ്സില്‍ കയറി പോകാന്‍ കഴിയുമോ. കാശ് എവിടുന്നാണ് കിട്ടുക. അപ്പോള്‍ കാശ് ചോദിക്കുന്നത്. വെറുതെയാണോ ജോലി ചെയ്യുന്നതെന്നും വിനായകന്‍ ചോദിച്ചു. ഇപ്പോഴത്തെ വിവാദങ്ങള്‍ നിറഞ്ഞ അഭിമുഖങ്ങളും ഇന്റര്‍വ്യൂവും ഒക്കെ ഞാന്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. വിവാദങ്ങളൊന്നും തന്നെ ബാധിക്കാറേയില്ല. അറിയാനുള്ള ആഗ്രഹങ്ങള്‍ കൊണ്ടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കാത്തവര്‍ ശരിക്കും പൊട്ടന്മാരാണെന്നും വിനായകന്‍ പരിഹസിച്ചു.

എനിക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം സ്ത്രീയാണ്. അവര്‍ ഉപയോഗിച്ചതല്ല, അവരെ ഉപയോഗിച്ചതാണ്. അതുകൊണ്ട് സ്ത്രീകള്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കേണ്ടി വരുമെന്നതാണ് അവസ്ഥ. മുമ്പ് ശ്രദ്ധിക്കാറില്ല. ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട് സ്ത്രീകളുടെ കാര്യത്തില്‍. അവരെ താനിപ്പോള്‍ അടുപ്പിക്കാറില്ലെന്നും വിനായകന്‍ പറഞ്ഞു. ഇത്രയും വലിയ കുറ്റകൃത്യത്തെ മീടു എന്ന പേരില്‍ വിളിക്കുന്നത് ഇഷ്ടമല്ല. അത് ലാഘവത്തോടെ വിളിക്കുന്ന കാര്യമാണ്. ഒരു വ്യക്തി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറയുക തന്നെ വേണം. ആ മീടു എന്ന വാക്ക് തട്ടിക്കളയണം. അത് ചെയ്ത വ്യക്തിയെ ജയിലില്‍ ഇടണം. ഇത്രയും ഗൗരവമാര്‍ന്ന ഒരു കാര്യത്തില്‍ ഇത്രയും ചെറിയൊരു വാക്കിലേക്ക് ഒതുക്കുന്നതിനോട് യോജിപ്പില്ലെന്നും വിനായകന്‍ പറഞ്ഞു.

ഈ ഡെഫിനിഷനാണെങ്കില്‍ ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായും പറയാന്‍ സാധിക്കും. അതുകൊണ്ടാണ് തിരിച്ച് ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ഡബ്ല്യുസിസി, ഇവര്‍ സിനിമയിലെ ആള്‍ക്കാര്‍ക്ക് വേണ്ടി മാത്രമേ ഇവര്‍ സംസാരിക്കൂ. അത് മാത്രമേ എനിക്ക് ഡൗട്ടുള്ളൂ. ബാക്കിയൊന്നും സ്ത്രീകളല്ലേ. മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നവരും, ഹോട്ടല്‍, പോലീസ്, കമ്പ്യൂട്ടര്‍ സ്ഥാപനം പോലുള്ളവയിലുള്ളവരൊന്നും സ്ത്രീകളല്ലേ. ഇവര്‍ക്കൊന്നും പീഡനമില്ലേ. ബാക്കി മേഖലകളൊന്നും ഇവര്‍ക്ക് വിഷയമല്ല. ഒരുപക്ഷേ സിനിമാ മേഖലയിലെ തിളക്കമായിരിക്കും കാരണം. വേറൊന്നും ഞാന്‍ കാണുന്നില്ല. നിങ്ങളെ ഒരു സിനിമയില്‍ എടുക്കണമെന്ന് എന്ത് നിര്‍ബന്ധമാണ് ഉള്ളത്. അതിന് അവസരം കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും വിനായകന്‍ വ്യക്തമാക്കി.

അവാര്‍ഡ് കിട്ടിയ എത്ര നടിമാരുണ്ട് ഇവിടെ. അവരെ വെച്ച് എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ല. ഇവരെ വെച്ച് സിനിമ ചെയ്യണം എന്ന് എന്താണ് നിര്‍ബന്ധം. ഇവര് ഭയങ്കര നടിമാരാണെങ്കില്‍ നമ്മള് എന്ത് ചെയ്യണം. എന്റെ പടത്തില്‍ സ്ത്രീകളുണ്ട്. അത് എനിക്കിഷ്ടമുള്ളവരായിക്കും വെക്കുക. നിങ്ങള്‍ക്ക് സിനിമ തരണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. എന്താണ് അതിന്റെ കാര്യം. പ്രണയം എന്നത് ഒരുപാട് വലിയ കാര്യമാണ്. അത് ശാരീരികമായ കാര്യമല്ല. സൊസെറ്റിയിലെ എത്രയും വലിയ പ്രശ്‌നമാണ് പെണ്ണ്. വലിയ ക്ഷാമമാണ്. എന്നിട്ട് പുറത്ത് നിന്ന് വന്ന ടു പീസ് ഇട്ടവര്‍ക്ക് ചുറ്റും കറങ്ങുകയാണ് പുരോഗമനവാദികള്‍. ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്റെ ഭാര്യയോടാണ് എനിക്ക് ഏറ്റവും പ്രണയം തോന്നിയിട്ടുള്ളതെന്നും വിനായകന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button