25.6 C
Kottayam
Thursday, June 4, 2026

‘കേമന്മാര്‍ നാട്ടില്‍ പലരുമുണ്ടാകും, എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്’

Must read

കണ്ണൂര്‍: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ‘പിണറായിക്കു മാത്രമേ ഇതൊക്കെ കഴിയൂ. കണ്ടില്ലേ, എന്തൊരു ആര്‍ജവമാണ് ആ വാക്കുകള്‍ക്ക്. മുഖ്യമന്ത്രിയുടെ കണ്ണെത്താത്ത ഏതെങ്കിലും മേഖലയുണ്ടോ. എല്ലാവരെയും ചേര്‍ത്തുപിടിക്കുകയല്ലേ. ഈയൊരു ആപത്സന്ധിയില്‍ പിണറായി മുഖ്യമന്ത്രിയായത് കേരളത്തിന്റെ ഭാഗ്യമാണ്.’ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

<p>”കേമന്‍മാര്‍ നാട്ടില്‍ പലരുമുണ്ടാകും. എന്നാല്‍ പിണറായി കേമന്മാരില്‍ കേമനാണ്. അതുകൊണ്ടാണ് പ്രളയകാലത്തെന്നപോലെ ഇപ്പോഴും നാടിനെ മുന്നില്‍നിന്നു നയിക്കാന്‍ കഴിയുന്നത്”.</p>

<p>ആരോഗ്യ മന്ത്രി കെ കെ ശൈലജയെയും ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പ്രശംസിച്ചു. ”ശൈലജ മിടുക്കിയാ. നിപാ കാലത്തുതന്നെ കേരളം അവരുടെ കഴിവ് ശ്രദ്ധിച്ചതാണ്. ഇപ്പോള്‍ അതിനു കൂടുതല്‍ ശോഭയുണ്ട്”. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.</p>

<p>തൊണ്ണൂറ്റാറിലെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കോറോത്തെ പുല്ലേരി വാധ്യാരില്ലത്തുതന്നെയാണ് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കാണാന്‍ വൈകിട്ട് അഞ്ചു കഴിയുമ്പോഴേ അച്ഛന്‍ കിടക്കയില്‍നിന്ന് വിളി തുടങ്ങുമെന്ന് മകന്‍ ഭവദാസന്‍ പറഞ്ഞു.</p>

- Advertisement -

<p>അസുഖബാധിതനായി ചികിത്സയും വിശ്രമവുമായി കുറച്ചുകാലം എറണാകുളത്ത് ഇളയമകന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനൊപ്പമായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week