26.2 C
Kottayam
Friday, June 5, 2026

ഭാര്യയ്ക്ക് ടൊവിനോയെ സംശയം! തുറന്നു പറഞ്ഞ് താരം

Must read

കൊച്ചി:പ്രതീക്ഷയ്ക്കുമപ്പുറം സഞ്ചരിക്കുന്ന ഒരു കുടുംബചിത്രമാണ് അടുത്തിടെ സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം കാണെക്കാണെ.ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് സിനിമ സഞ്ചരിക്കുന്നത്.

ഉയരെയ്ക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്ത മികച്ച ത്രില്ലര്‍ ഫാമിലി ത്രില്ലര്‍ സിനിമ എന്നാണ് സിനിമ കണ്ടവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മനുഷ്യ മനസുകളുടെ സങ്കീര്‍ണമായ ആന്തരിക സംഘര്‍ഷങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ. സുരാജ് വെഞ്ഞാറമൂട്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മാനസികസഞ്ചാരങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവര്‍ മൂന്ന് പേരുടെയും അഭിനയ മികവാണ് ഈ സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ പ്രധാന ഘടകങ്ങളിലൊന്ന്.

നോട്ട്ബുക്ക്, അയാളും ഞാനും തമ്മില്‍, എന്റെ വീട് അപ്പൂന്റേം, മുംബൈ പോലീസ് എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തൂലികയില്‍ പിറന്ന സിനിമകൂടിയാണ് കാണെക്കാണെ. പ്രേക്ഷരെ ആകാംഷയിലാക്കിയും ഇടയ്ക്കിടെ ത്രില്ലര്‍ സ്വഭാവം പ്രകടിപ്പിച്ചുമെല്ലാമാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമ അവസാനിക്കുമ്ബോള്‍ കണ്ണ് നനയിപ്പിക്കും ആരുടേയും.

ജീവിതത്തില്‍ അവിചാരിതമായി ചില സന്ദര്‍ഭങ്ങള്‍ കടന്നുവരാറുണ്ട്. യുക്തിയും വികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും സംവാദങ്ങളുമൊക്കെയായി പിന്നീടങ്ങോട്ട് നീങ്ങും. ഇങ്ങനെയുള്ളൊരു സന്ദര്‍ഭത്തിലേക്ക് പ്രേക്ഷകനെ വിധികര്‍ത്താവാക്കി ഇരുത്തുകയാണ് കാണെക്കാണെ സിനിമ. സംവിധാന മികവുകൊണ്ടും മികച്ച സംഗീതം കൊണ്ടും എല്ലാറ്റിനും മേലെ ഗംഭീരം എന്ന് തന്നെ തോന്നിയ പ്രകടനങ്ങള്‍ കൊണ്ടും സമ്ബന്നമാണ് ചിത്രം.

- Advertisement -

ഭാര്യയുടെ പ്രതികരണത്തെ കുറിച്ച്‌ ടൊവിനോ

- Advertisement -

കൊവിഡ് കാലത്താണ് കാണെക്കാണെ സിനിമ ചിത്രീകരിച്ചത്. സിനിമയെ കുറിച്ചുള്ള നല്ല കമന്റുകളില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യാ​ഗ്ലിറ്റ്സിന്റെ അഭിമുഖത്തില്‍ കാണെക്കാണെ ടീം പറഞ്ഞിരുന്നു. പേര്‍ളി മാണിയായിരുന്നു അവതാരിക. അഭിമുഖത്തിനിടെ ചിത്രത്തിന്റെ റിലീസിന് ശേഷം സംഭവിച്ച രസകരമായ സംഭവത്തെ കുറിച്ച്‌ ടൊവിനോ തോമസ് അഭിമുഖത്തിനിടെ പങ്കുവെച്ചത് എല്ലാവരിലും ചിരി പടര്‍ത്തി. സിനിമ റിലീസ് ചെയ്ത ശേഷം ഭാര്യയുടെ പ്രതികരണം ഏറെ ചിരിപ്പുവെന്നാണ് ടൊവിനോ പറയുന്നത്. ഇപ്പോള്‍ ഭാര്യ തന്നെ സംശയിക്കുന്നുണ്ടെന്നാണ് നര്‍മം കലര്‍ത്തി ടൊവിനോ പറയുന്നത്. ‘കാണെക്കാണെ കണ്ടശേഷം ഭാര്യയെന്നെ വിളിച്ചു. നിങ്ങള്‍ക്കെങ്ങനെ അവിഹിതങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതികള്‍ ഇത്ര കൃത്യമായി അറിയാം, കാമുകിയോട് പെരുമാറേണ്ട രീതിയും ഭാര്യയോട് പെരുമാറേണ്ട രീതിയും ക‍ൃത്യമായി എങ്ങനെ അഭിനയിച്ചു’ എന്നൊക്കെയായിരുന്നു രസകരമായി ഭാര്യ തന്നോട് ചോദിച്ചതെന്ന് ടൊവിനോ പറയുന്നു. സിനിമ നന്നായിരുന്നു എന്നുപോലും പറയാതെ അവള്‍ കമന്റുകള്‍ പറയാന്‍ ആരംഭിച്ചതെ ഇത്തരം കാര്യങ്ങളില്‍ നിന്നാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ടൊവിനോയുടെ വാക്കുകള്‍ എല്ലാവരിലും ചിരിപടര്‍ത്തി. മനു അശോകനും ഐശ്വര്യ ലക്ഷ്മിയുമെല്ലാം അഭിമുഖത്തിന്റെ
ഭാ​ഗമായിരുന്നു.

ടൊവിനോയുടെ ആദ്യ ഒടിടി റിലീസ് സിനിമയാണ് കാണെക്കാണെ. തിയേറ്റര്‍ അനുഭവങ്ങള്‍ മിസ് ചെയ്യുന്നുണ്ടെങ്കിലും ഒരു വലിയ ആളുകളുടെ ഇടയിലേക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ സിനിമകള്‍ എത്തിച്ചേരുന്നതും ഉടന്‍ തന്നെ അഭിപ്രായങ്ങള്‍ ലഭിക്കുന്നതും നല്ലൊരു അനുഭവമായി തോന്നിയെന്നും ടൊവിനോ പറയുന്നു. ഒടിടി റിലീസാണെന്ന് കേള്‍ക്കുമ്ബോഴെ ഉത്തരവാദിത്തങ്ങള്‍ കൂടുന്നുവെന്ന തോന്നല്‍ സിനിമ ചെയ്യുമ്ബോള്‍ ഉണ്ടാകുന്നുണ്ടെന്നും കാണെക്കാണെ ടീം പറയുന്നു.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ഇനി ടൊവിനോയുടേതായി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. ​ഗോദയ്ക്ക് ശേഷം ടൊവിനോ-ബേസില്‍ ജോസഫ് ടീം ഒന്നിക്കുന്ന സിനിമ കൂടിയാണിത്. സൂപ്പര്‍ ഹീറോ ചിത്രമായതിനാല്‍ എല്ലാവരും പ്രതീക്ഷയിലാണ്. നെറ്റ്ഫ്ളിക്സില്‍ ക്രിസ്മസ് റിലീസായി ച്ത്രം സ്ട്രീം ചെയ്ത് തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week