ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസൻ ചികിത്സ ഏർപ്പാടാക്കി,താനറിയാതെ ആശുപത്രിയിലെ പണവും നൽകി, ബന്ധം തുറന്ന് പറഞ്ഞ് നടൻ ശ്രീനിവാസൻ

കൊച്ചി:പുരാവസ്തു തട്ടിപ്പു കേസുകളിൽ പ്രതിയായ മോൻസൻ മാവുങ്കലിനെ ഡോക്ടർ എന്ന നിലയിലാണ് പരിചയപ്പെട്ടതെന്ന് നടൻ ശ്രീനിവാസൻ. ഹരിപ്പാട്ടെ ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസൻ ചികിത്സ ഏർപ്പാടാക്കി. താനറിയാതെ ആശുപത്രിയിലെ പണവും നൽകി. മോൻസൻ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. പിന്നീടൊരിക്കലും കണ്ടിട്ടുമില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.

മോൻസനെതിരെ പരാതി നൽകിയവരിൽ രണ്ടു പേരും തട്ടിപ്പുകാരാണെന്നു ശ്രീനിവാസൻ ആരോപിച്ചു. അവരെ തനിക്ക് നേരിട്ടറിയാം. സ്വന്തം അമ്മാവനിൽനിന്നു കോടികൾ തട്ടിയെടുത്തയാളാണ് ഒരാൾ. പണത്തിനോട് ആത്യാർത്തിയുള്ളവരാണ് മോൻസന് പണം നൽകിയത്. സിനിമയെടുക്കുന്നതിനായി തന്റെ സുഹൃത്തിന് പലിശയില്ലാതെ അഞ്ച് കോടി രൂപ മോൻസൻ വാഗ്ദാനം ചെയ്തിരുന്നതായും ശ്രീനിവാസൻ വെളിപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News