കെജ്‌രിവാളിനെ കുറിച്ച് അന്ന് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

അരവിന്ദ് കെജ്രിവാളിനെക്കുറിച്ച് നടന്‍ ശ്രീനിവാസന്‍ അന്ന് നടത്തിയ പരാമര്‍ശനം വീണ്ടും ചര്‍ച്ചയാകുന്നു. ‘സല്യൂട്ട് അടിക്കാന്‍ പറ്റിയ രാഷ്ട്രീയ പാര്‍ട്ടി’ എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് ശ്രീനിവാസന്റെ വാക്കുകള്‍. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയുടെ കീഴില്‍ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാന്‍ പറ്റിയ ഏതെങ്കിലും ഒരു പാര്‍ട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല.

ഇപ്പോള്‍ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ അരവിന്ദ് കേജ്‌രിവാള്‍ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോള്‍ ഉള്ളത്. വേറെ ആള്‍ക്കാര് മൊത്തത്തില്‍ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News