Home-bannerKeralaNews
നടന്‍ ശ്രീനിവാസന്‍ തീവ്രപരിചരണവിഭാഗത്തില്‍,ആരോഗ്യനില തൃപ്തികരം
കൊച്ചി: പ്രശ്സ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു അദ്ദേഹത്തിന് അസ്വസ്ഥ അനുഭവപ്പെട്ടത്.
തുടര്‍ന്ന് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ ഹൃദയാഘാതമുണ്ടായതുമുതല്‍ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News