‘നിന്റെ അമ്മ നമ്പ്യാരാണോ’ എന്ന് മോഹന്‍ലാല്‍ എടുത്തെടുത്ത് ചോദിച്ചു; അനുഭവം പറഞ്ഞ് ശ്രീനിവാസന്‍
മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ശ്രീനിവാസന്‍. സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. പ്രിയദര്‍ശനും മോഹന്‍ലാലും ശങ്കറും നിര്‍മാതാവ് ആനന്ദുമെല്ലാം ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ ഒരുങ്ങിയെന്നും അങ്ങനെയാണ് താനും ഒരു നിര്‍മാതാവായി മാറിയെന്നും പറയുകയാണ് ശ്രീനിവാസന്‍.
എല്ലാവരും എഗ്രിമെന്റില്‍ ഒപ്പിട്ടതിന് ശേഷം ഒരു പാര്‍ട്ടിയുണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ ഗാന്ധിമതി ബാലന്‍ എന്ന ഡിസ്ട്രിബ്യൂട്ടര്‍ ബിയര്‍ ഗ്ലാസുമായി എണീറ്റ് നിന്ന് നമ്മള്‍ ഈ നായന്മാരുടെ സംരംഭം വന്‍ വിജയമാവട്ടെ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. അപ്പോള്‍ താന്‍ നായരാണോ എന്ന സംശയത്തോടെ മണിയന്‍പിള്ളരാജുവും പ്രിയദര്‍ശനും നോക്കിയെന്നും അവരോട് തന്റെ അച്ഛന്‍ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായെന്നും അമ്മ നമ്പ്യാരാണെന്ന് പറഞ്ഞാല്‍ നായര്‍ തന്നെയാണെന്ന് പറഞ്ഞ് ഗാന്ധിമതി ബാലന്‍ വീണ്ടും ചിയേഴ്‌സ് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു.
എന്നാല്‍ പിന്നീടൊരിക്കല്‍ മോഹന്‍ലാല്‍ ‘നിന്റെ അമ്മ നമ്പ്യാരാണോ’ എന്ന് ചോദിച്ചുവെന്നും ആണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചുവെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ എന്തുകൊണ്ട് ഇക്കാര്യം ഇതുവരെ പുറത്തു പറഞ്ഞില്ലെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ തന്റെ അമ്മ നമ്പ്യാരല്ല എന്ന് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
The post ‘നിന്റെ അമ്മ നമ്പ്യാരാണോ’ എന്ന് മോഹന്‍ലാല്‍ എടുത്തെടുത്ത് ചോദിച്ചു; അനുഭവം പറഞ്ഞ് ശ്രീനിവാസന്‍ appeared first on metromatinee.com Lifestyle Entertainment & Sports .
Source: Metromatinee