EntertainmentKeralaNews

വിവാഹം അലോചിച്ച് ചെന്നപ്പോള്‍ പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയെന്ന് അറിഞ്ഞു; പിന്നെയാണ് ആ കുട്ടി ഡിഗ്രിയാണെന്ന് അറിഞ്ഞത് ;എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ സ്വഭാവം മനസ്സിലാക്കിക്കളയും എന്നതിനാല്‍ പെട്ടന്ന് വിവാഹം നടത്തി; ശ്രീജിത്ത് രവി അന്ന് പറഞ്ഞത്!

കൊച്ചി:കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി ജാമ്യമില്ലാതെ ജയിലില്‍ കഴിയുകയാണ്. കേസിൽ വ്യാഴാഴ്ച രാവിലെയാണ് ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടികള്‍ നൽകിയ പരാതിയിൽ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

പ്രശസ്ത നടനായ ടി ജി രവിയുടെ മകനും, അതിലുപരി വിദ്യഭ്യാസ സമ്പന്നനുമായ ശ്രീജിത്ത് രവിയില്‍ നിന്ന് ഇത് ഒരിക്കലും ജനങ്ങൾ പ്രതീക്ഷച്ചില്ല. അതിനാല്‍ തന്നെ നടന്റെ പഴയ അഭിമുഖങ്ങളുടെയും മറ്റുമെല്ലാം വീഡിയോയും അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളും എല്ലാം ഇപ്പോള്‍ ട്രെന്റിങ് ആകുകയാണ്.

ഇപ്പോഴിതാ, 2022, ഏപ്രില്‍ മാസത്തില്‍ ഒരു പ്രമുഖ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. സുബി സുരേഷ് അവതരിപ്പിയ്ക്കുന്ന സെിബ്രിറ്റി കോമഡി ടോക്ക് ഷോയില്‍ ശ്രീജിത്ത് രവിയ്‌ക്കൊപ്പം ഭാര്യയും ഉണ്ടായരുന്നു. തങ്ങളുടെ പ്രണയ വിവാഹത്തെ കുറിച്ചും അതിലെ രസകരമായ അനുഭവങ്ങളെ കുറിച്ചും ഷോയില്‍ ശ്രീജിത്ത് രവി സംസാരിയ്ക്കുന്നുണ്ട്.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത് നിന്നുമാണ് ഞങ്ങള്‍ക്ക് പ്രണയത്തിന്റെ സ്പാര്‍ക്ക് ഉണ്ടായത്. ഞങ്ങള്‍ ബന്ധുക്കളാണ്, നേരത്തെ പരസ്പരം അറിയാം പക്ഷെ പ്രണയം തോന്നിയത് ആശുപത്രിയില്‍ വച്ചാണ്- ശ്രീജിത്ത് പറഞ്ഞു.

എന്റെ കല്യാണ ആലോചനകള്‍ എല്ലാം കൊടുംപിരി കൊണ്ടു നില്‍ക്കുന്ന സമയത്ത് ആണ് സജിതയെ കാണുന്നത്. അപ്പോള്‍ അമ്മയോട് പറഞ്ഞു ആ കുട്ടി കൊള്ളാം, എനിക്ക് ഇഷ്ടമായി എന്ന്. അമ്മ അത് ഒരു കല്യാണ ആലോചനയുടെ രീതിയില്‍ അന്വേഷിക്കാം എന്ന് കരുതിയപ്പോള്‍ ആരോ പറഞ്ഞു, അത് പ്ലസ് ടുവിന് പഠിക്കുന്ന ചെറിയ കുട്ടിയാണ് എന്ന്.

എന്നാല്‍ പിന്നീട് ആണ് അറിഞ്ഞത്, പ്ലസ് ടു അല്ല ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കുട്ടിയാണ് എന്ന്. അതിന് ശേഷം പതുക്കെ കോമണ്‍ സുഹൃത്തുക്കള്‍ എല്ലാം വഴി സജിതയിലേക്ക് എത്തുകയായിരുന്നു. ഒന്നര വര്‍ഷത്തോളം പ്രണയ ബന്ധം മുന്നോട്ട് കൊണ്ടു പോയി. എന്നെ കുറിച്ച് കൂടുതല്‍ അറിഞ്ഞാല്‍ എന്റെ സ്വഭാവം മനസ്സിലാക്കി കളയും എന്നതിനാല്‍ അധികം താമസിയാതെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു – ശ്രീജിത്ത് രവി പറഞ്ഞു.

പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 15–ാം തീയതി പരിഗണിക്കാനായി മാറ്റിയിരുന്നു. നടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് സംഭവം ഉണ്ടായതെന്നും ശ്രീജിത്ത് രവിയുടെ ജാമ്യഹർജിയിൽ പറയുന്നു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം അനുവദിക്കണമെന്നും ശ്രീജിത്ത് രവി ആവശ്യപ്പെട്ടു. തൃശ്ശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയാണു റിമാൻഡ് ചെയ്തത്. നാലു ദിവസം മുൻപ് അയ്യന്തോൾ എസ്എൻ പാർക്കിനു സമീപത്തെ ഫ്ലാറ്റിനു മുന്നിലാണു പോക്സോ കേസിന് ആധാരമായ സംഭവം നടന്നത്. പതിനൊന്നും പതിനാലും വയസ്സുള്ള കുട്ടികൾക്കു മുന്നിൽ ശ്രീജിത്ത് രവി നഗ്നത പ്രദർശിപ്പിച്ചെന്നാണു പരാതി. ആഡംബര വാഹനത്തിലെത്തിയയാൾ അശ്ലീല പ്രദർശനം നടത്തിയെന്നു കുട്ടികൾ രക്ഷിതാക്കളോടു പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തിയെന്നും സൂചനയുണ്ട്. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിനു പരാതി നൽകി. പാർക്കിനു സമീപത്തെ സിസിടിവി പരിശോധിച്ചപ്പോൾ നടനെ തിരിച്ചറിഞ്ഞു.

സമാന കേസിൽ മുൻപു പാലക്കാട്ടും ശ്ര‍ീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. കോടതിയിൽ ഇതു ചൂണ്ടിക്കാട്ടിയ പൊലീസ്, പ്രതിക്കു ജാമ്യം നൽകരുതെന്നു നിലപാടെടുത്തു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം തടയൽ, പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 3 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ. അതേസമയം, പ്രതി ചികിത്സയിൽ കഴിയുന്നയാളാണെന്നും മരുന്നു മുടങ്ങിയിരുന്നെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button