EntertainmentNews

അണ്ണാ കാരവൻ കാണിച്ചുതരുമോയെന്ന് കുട്ടികൾ; സന്തോഷത്തോടെ സ്വീകരിച്ച്‌ നടൻ സൂരി

ചെന്നൈ:ഒട്ടനവധി തമിഴ് സിനിമകളിലൂടെ സുപരിചിതനായ താരമാണ് സൂരി. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. തന്റെ ആരാധകരെ ഒപ്പം ചേർത്ത് നിർത്തുന്ന സൂരിയുടെ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സൂരിയും ഇരുപതോളം കുട്ടികളുമൊത്തുള്ള രസകരമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഒരു ഗ്രാമത്തിൽ പുതിയ സിനിമയുടെ ചിത്രീകരണ വേളയിൽ കാരവാനിൽ നിൽക്കുന്ന സൂരിയോട് കുട്ടികൾ സംസാരിക്കുന്ന രംഗങ്ങളും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് വിഡിയോയിൽ ഉള്ളത്. കുട്ടികൾ സൂരിയോട് കാരവാന്‍ കാണണമെന്ന് വളരെ കൗതുകത്തോടെ ചോദിക്കുന്നുണ്ട്. ‘ഒറ്റ തവണ അണ്ണാ , പ്ലീസ് പ്ലീസ്’ എന്ന് സൂരിയോട് ചോദിക്കുന്നുണ്ട്. കുട്ടികളോട് തിരിച്ച് സൂരിയും വളരെ രസകരമായി മറുപടിയും പറയുന്നുണ്ട്. ‘എന്താണ് നിങ്ങൾക്ക് കാണേണ്ടത്? ഇത് അണ്ണന്റെ മേക്കപ്പ് റൂം ആണ്!” എന്ന് മറുപടിയും നൽകുന്നുണ്ട്.

ഒടുവിൽ കുട്ടികളുടെ കൗതുകം കണ്ട് സൂരി എല്ലാവരെയും കാരവാനിനകത്ത് കയറ്റി സൂരി തന്നെ കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുന്നതും കാണാം. ” പുറത്ത് നല്ല വെയിൽ അല്ലെ, അവിടെ ഇരുന്ന് മേക്ക് അപ്പ് ചെയ്യാൻ കഴിയില്ലലോ, ഇവിടെ ഇരുന്നാണ് മേക്ക് അപ്പ് ചെയ്യുന്നത്. അഭിനയിച്ച് കഴിഞ്ഞ് തിരിച്ചു വന്ന് ഇവിടെയാണ് വിശ്രമിക്കുന്നത് ” എന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതും കാണാം. ഒടുവിൽ എല്ലാ കുട്ടികളും കാരവാന്‍ കണ്ട സന്തോഷത്തിൽ ഇറങ്ങി പോവുന്നതോടെ വിഡിയോ അവസാനിക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button