പറയാതെ വയ്യ കേരളം പൊളിച്ചു; തനിക്ക് സ്‌പെല്‍ ചെയ്യാന്‍ അറിയാമെന്നും നടന്‍ സിദ്ധാര്‍ത്ഥ്

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രം തുരുത്തിക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇടതു പക്ഷത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.
ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. പോസ്റ്റില്‍ തെറ്റില്ലെന്നും അത് മനപൂര്‍വ്വം കൊടുത്തതാണെന്നും നടന്‍ സിദ്ധാര്‍ഥ്. തനിക്ക് സ്‌പെല്‍ ചെയ്യാന്‍ അറിയാമെന്നും കേരളം അടിച്ചുപൊളിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘പിണറായ വിജയന്‍’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ സ്‌പെല്ലിങ്ങില്‍ തെറ്റുപറ്റിയെന്നും പിണറായി വിജയന്‍ എന്നാണെന്നും പലരും അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് സിദ്ധാര്‍ത്ഥിന്റെ മറുപടി.
എനിക്ക് സ്‌പെല്‍ ചെയ്യാന്‍ അറിയാം മക്കളെ പിണറായി വിജയനെ പുകഴ്ത്തിയതാണ്. പറയാതെ വയ്യ കേരളം പൊളിച്ചു. എന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News