സൂപ്പർസ്റ്റാർ രജനികാന്തിന്റെ കോവിഡ് പരിശോധനാ ഫലം പുറത്ത്

ചെന്നൈ : അണ്ണാത്തെയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ 8 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു സൂപ്പർ താരം രജനീകാന്ത്. ഹൈദരാബാദിലെ രാമോജി ഫിലിം സെറ്റിയിലായിരുന്നു ഷൂട്ടിംഗ്.

ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തെയുടെ ചിത്രീകരണം ആരംഭിച്ചത്. 45 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുയും രജനികാന്ത് അടക്കമുള്ള താരങ്ങള്‍ നിരീക്ഷണത്തില്‍ പോകുകയായിരുന്നു.

എന്നാൽ രജനികാന്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നാണ് ഏറ്റവും പുതിയ വിവരം. നയന്‍താരയും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. രജനികാന്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുതൈ ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News