24.6 C
Kottayam
Monday, June 8, 2026

തിരശ്ശീലയ്ക്കു പുറത്തും രാവണദഹനം നടത്തി പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Must read

ന്യൂഡല്‍ഹി:ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് പ്രഭാസ്. എന്നാല്‍ ബാഹുബലി 2 നു ശേഷം അതേ തോതിലുള്ള വിജയം അദ്ദേഹത്തിന് ആവര്‍ത്തിക്കാനും സാധിച്ചില്ല. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് ‘ ആദിപുരുഷ്’ എന്ന ചിത്രം എത്തുന്നത്. രാമായണകഥ പറയുന്ന ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ട്രോളുകള്‍ വന്നിരുന്നു. 500 കോടി ബജറ്റ് പറയപ്പെടുന്ന ഒരു ചിത്രത്തിലെ വിഷ്വല്‍ എഫക്റ്റ്‌സ് ഒട്ടും നിലവാരമില്ലാത്തതാണെന്നായിരുന്നു പ്രധാന ആക്ഷേപം.

ഇപ്പോഴിതാ തിരശ്ശീലയ്ക്കു പുറത്തും പ്രഭാസ് നടത്തിയ രാവണദഹനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ദസറ ആഘോഷങ്ങളുടെ ഭാഗമായി ദില്ലി രാം ലീല മൈതാനത്ത് നടന്ന രാവണ്‍ ദഹനിലാണ് പ്രഭാസ് പങ്കെടുത്തത്. എല്ലാ വര്‍ഷവും വലിയ ജനപങ്കാളിത്തത്തോടെയാണ് ഇവിടുത്തെ രാവണ്‍ ദഹന്‍ നടക്കാറ്. ഓരോ തവണയും ഒരു പ്രമുഖ വ്യക്തിത്വത്തെ പരിപാടിയിലേക്ക് ക്ഷണിക്കാറുമുണ്ട് സംഘാടകര്‍.

- Advertisement -

ഇത്തവണ ആ ക്ഷണം പ്രഭാസിന് ആയിരുന്നു. 100 അടി പൊക്കമുള്ള രാവണന്റെ കോലം ലക്ഷ്യമായി പ്രഭാസ് വില്ല് കുലയ്ക്കുന്നതും ശേഷം കോലം ചാമ്പലാവുന്നതുമൊക്കെ വീഡിയോയില്‍ കാണാം. പ്രഭാസ് ആരാധകര്‍ വലിയ ആവേശത്തോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നുണ്ട്.

- Advertisement -

അതേസമയം, ആദിപുരുഷിനെതിരെയുള്ള പരിഹാസം കനത്തത്തോടെ സംവിധായകന്‍ ഓം റാവത്ത് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചിത്രം ബിഗ് സ്‌ക്രീന്‍ ലക്ഷ്യം വച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതാണെന്നും മൊബൈല്‍ സ്‌ക്രീനിന് തങ്ങള്‍ ഉദ്ദേശിക്കുന്ന ദൃശ്യാനുഭവം നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു ഓം പ്രതികരിച്ചത്.

- Advertisement -

ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്!ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week