24.9 C
Kottayam
Friday, June 5, 2026

25 കാരനായ നടൻ്റെ ജീവനെടുത്ത് ഹൃദയാഘാതം, ഞെട്ടലിൽ സിനിമാ ലോകം

Must read

സീരിയല്‍  നടൻ പവൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കന്നഡയിലും ഹിന്ദിയിലും സജീവമായ താരമായിരുന്നു പവൻ. 25 വയസ് മാത്രമുള്ളപ്പോള്‍ ഹൃദയാഘാതത്താല്‍ താരത്തിന്റെ മരണം സംഭവിച്ചതിന്റെ സങ്കടത്തിലാണ് പവന്റെ ആരാധകര്‍.

മുംബൈയിലെ വസതിയില്‍ അഞ്ച് മണിയോടെയായിരുന്നു താരത്തിന്റെ മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകക്കാരനാണെങ്കിലും പവൻ കലാലോകത്ത് സജീവമായി തുടരുന്നതിനായി മുംബൈയിലായിരുന്നു നടന്റെ താമസം. നാഗരാജുവിന്റെയം സരസ്വതിയുടെയും മകനാണ് പവൻ. പവന്റെ ഭൗതിക ശരീരം മുംബൈയില്‍ നിന്ന് സ്വദേശമായ മാണ്ഡ്യയിലേക്ക് എത്തിച്ച് സംസ്‍കാര ചടങ്ങുകള്‍ നടത്തുമെന്ന് നടന്റെ ബന്ധുക്കള്‍ അറിയിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

നടൻ പുനീത് രാജ്‍കുമാറിന്റെ അടക്കം മരണ കാരണം ഹൃദയാഘാതമായിരുന്നു. നാല്‍പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ അകാല മരണം ആരാധകര്‍ക്ക് ആഘാതമായിരുന്നു. ഫിറ്റ്‍നെസില്‍ അതീവ ശ്രദ്ധ നല്‍കിയിരുന്ന താരത്തിന് ഹൃദയാഘാതമുണ്ടായത് അപ്രതീക്ഷിതമായിരുന്നു.

ജിമ്മില്‍ പരിശീലനം നടത്തേവേ ആയിരുന്നു താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് പുനീത് രാജ്‍കുമാറിനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിമയില്‍ നിറഞ്ഞുനില്‍ക്കേയായിരുന്നു പുനീത് രാജ്‍കുമാറിനെ മരണം തട്ടിയെടുത്തത്. തമിഴ് നടൻ വിവേകും ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്.

- Advertisement -

ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്ന ഹൃദയാഘാതം എന്ന വിഷയം അക്കാലത്ത് നടൻ പുനീത് രാജ്‍കുമാറിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. പുനീതിന്റെ അകാല മരണത്തിന് കാരണം എന്താണ് എന്ന് വ്യക്തതയുണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യായാമം അധികമായതാണോ മരണകാരണം എന്ന് സിനിമ ലോകത്ത് അടക്കം ചര്‍ച്ചയായിരുന്നു. ശാസ്‍ത്രീയ അവബോധമില്ലാതെ വ്യായാമം ചെയ്യുന്നതിന് എതിരെ ഡോക്ടര്‍മാര്‍ അടക്കം വിമര്‍ശനവുമായി എത്തിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week