EntertainmentKeralaNews

നയൻതാരയുടെ തിരുപ്പതി സന്ദർശനം വിവാദത്തിൽ; ലീഗൽ നോട്ടീസ് നൽകാൻ ക്ഷേത്ര ബോർഡ്..നടി മാപ്പ് പറയും?

ചെന്നൈ:; കഴിഞ്ഞ ദിവസമായിരുന്നു നടി നയൻതാരയുടേയും സംവിധായകനും നിർമ്മാതാവുമായ വിഘ്നേശ് ശിവന്റേയും വിവാഹം. ചെന്നൈയിലെ റിസോർട്ടിൽ അത്യാഡംബരത്തോടെയായിരുന്നു ചടങ്ങുകൾ. നേരത്തേ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിക്കണമെന്നായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ആഗ്രഹം. എന്നാല്‍ എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള അസൗകര്യങ്ങളെ തുടര്‍ന്ന് വിവാഹം തിരുപ്പതിയില്‍ വേണ്ടെന്നു വയ്‍ക്കുകയായിരുന്നു.

അതേസമയം വിവാഹം കഴിഞ്ഞ് പിറ്റേന്നാൾ തന്നെ ഇരുവരും ചേർന്ന് തിരുപ്പതിയിൽ ദർശനത്തിന് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ താരങ്ങളുടെ ഈ സന്ദർശനം വിവാദമായിരിക്കുകയാണ്. ക്ഷേത്രത്തിലെ ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് ആരോപണം. വിശദമായി വായിക്കാം

കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതോടെയായിരുന്നു തിരുപ്പതി ക്ഷേത്രത്തിന് പകരം നയൻതാര-വിഘ്നേശ് വിവാഗം ചെന്നെയിൽ വെച്ച് നടത്തിയത്. തങ്ങളുടെ ആഗ്രഹം സഫലമായില്ലേങ്കിലും വിവാഹത്തിന് പിന്നാലെ തന്നെ താരങ്ങൾ ക്ഷേത്ര ദർശനത്തിന് എത്തുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം വിക്കിയുടെ കൈയും പിടിച്ച് നയന്‍താര നടന്നുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാൽ സന്ദർശനത്തിനിടെ താരങ്ങൾ ക്ഷേത്ര ചട്ടങ്ങൾ ലംഘിച്ചുവെന്നാണ് അധികൃതരുടെ ആരോപണം. ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയൻതാര നടന്നതെന്നും അത് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പരിസരത്ത് ചെരുപ്പ് ധരിക്കരുതെന്ന് വിവിധ ഭാഷകളിൽ എഴുതി വെച്ചിട്ടും അത് പാലിക്കാൻ നയൻതാര തയ്യാറായില്ലെന്നും അധികൃതർ പറഞ്ഞു.

മാത്രമല്ല സ്വകാര്യ ക്യാമറകൾ ക്ഷേത്രത്തിൽ അനുദവിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും ഇരുവരും തങ്ങളുടെ ഫോട്ടോഗ്രാഫർമാരെ ഒപ്പം കൂട്ടിയെന്നും ക്ഷേത്ര പരിസരത്ത് വെച്ച് ഫോട്ടോകൾ പകർത്തിയെന്നും അധികൃതർ ആരോപിച്ചു. താരങ്ങളുടെ നടപടിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ഉന്നത നേതൃത്വത്തെ ഇക്കാര്യങ്ങൾ അറിയിക്കും. ലീഗൽ നോട്ടീസ് നൽകാനാണ് തീരുമാനം,ക്ഷേത്ര ബോർഡിലെ ചീഫ് വിജിലൻസ് ഓഫീസർ നരസിംഹ കിഷോർ പറഞ്ഞു. അതേസമയം സംഭവം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്ര ആചാരങ്ങൾ ലംഘിച്ചതിന് നടിക്കും സംവിധായകനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അതേസമയം നടിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ച് വീഡിയോ പ്രസ്താവന പുറത്തു വിടാമെന്ന് നടി പറഞ്ഞതായും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ നയൻതാരയോ വിഘ്നേശ് ശിവനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നയൻതാരയും വിഘ്നേശ് ശിവാനും വിവാഹം കഴിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയബന്ധങ്ങള്‍ തുടര്‍ച്ചെയായി തകര്‍ന്നതിന് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നയന്‍താരയുടെ വൻ തിരിച്ചുവരവായിരുന്നു ചിത്രത്തിലൂടെ നടന്നത്.ലൊക്കേഷനിൽ വെച്ച് ഉണ്ടായ സൗഹൃദം പിന്നീട് പ്രണയമായി. 2017 ലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.സൂപ്പർ താരങ്ങളായ രജനീകാന്ത്, സൂര്യ, ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ, മലയാളത്തിൽ നിന്നും ദിലീപ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button