KeralaNews

സമരത്തിനിടെ ആവേശത്തില്‍ ബിരിയാണിച്ചെമ്പെടുത്ത് ഒറ്റയേറ്, ചെമ്പ് ‘കസ്റ്റഡി’യിലെടുത്ത് പോലീസും; പിന്നെ നടന്നത്…

കാസര്‍ഗോഡ്: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞദിവസവും വിവിധ ജില്ലകളില്‍ പ്രതിഷേധം നടന്നിരുന്നു.

എന്നാല്‍ കാസര്‍ഗോഡ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ രസകരമായ ചര്‍ച്ചയ്ക്ക് കാരണമായത്.മറ്റ് ജില്ലകളിലെ പോലെ കാസര്‍ഗോഡും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. ബിരിയാണിച്ചെമ്പും കൊണ്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെ സംഭവം നടക്കുന്നത്.

ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ കലക്ടറേറ്റ് വളപ്പിലേക്ക് പ്രവര്‍ത്തകര്‍ ബിരിയാണി ചെമ്പ് പലിച്ചെറിയുകയായിരുന്നു. പ്രകടനവും പ്രസംഗവും കഴിഞ്ഞ്പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകുന്നതിനു തൊട്ടുമുമ്പായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്‍പിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും നടന്നില്ല. നേതാക്കളുടെ പ്രസംഗത്തിന് ശേഷവും ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമമുണ്ടായി അപ്പോഴും ശ്രമം പാഴായി പോയി.

ഇതിനിടെയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഒരാള്‍ ബിരിയാണി ചെമ്പ് കലക്ടറേറ്റിലേക്ക് എറിഞ്ഞത്. ഇതോടെ ചെമ്പ് പോലീസ് എടുത്ത് പോലീസ് വാഹനത്തില്‍ കൊണ്ടുവെച്ചു. പിന്നീട് നടന്നത് ചെമ്പ് വിട്ടുകിട്ടാന്‍ വേണ്ടിയുള്ള തര്‍ക്കമായിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പക്ഷേ ചെമ്പ് വിട്ടുനല്‍കാന്‍ പോലീസ് തയാറായില്ല. ഇതോടെ രംഗം ആകെ വഷളാവുകയും ചെയ്തു.

കാസര്‍ഡോഡ് ജില്ലയിലെ പ്രതിഷേധം ഉദഘാടനം ചെയ്തത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയായിരുന്നു. തന്റെയും കുടുംബത്തിന്റെയും പേരില്‍ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുറ്റാന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് പിണറായി വെല്ലുവിളിക്കുകയാണെന്നും എന്തു വില കൊടുത്തും ഇതിനെ നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.കേന്ദ്രവും കേരളവും പരസ്പരം കള്ളനും പോലീസും കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം വിവിധ ജില്ലകളില്‍ നടന്ന പ്രതിഷേഘപരിപാടിക്കിടെ അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. പ്രതിഷേധം അക്രമാസ്‌ക്തമായപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്ത് ചാര്‍ജ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കുമെതിരെ രഹസ്യ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം സ്വപ്‌ന സുരേഷ് തന്നെയാണ് പുറത്തുവിട്ടതും. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രഹസ്യ മൊഴിക്ക് പിന്നാലെ വീണ്ടും മുഖ്യമന്ത്രിക്കെതിരെ ഗുരുതരാരോപയമവുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്ന ആള്‍ തന്നെ കാണാന്‍ വന്നെന്നും രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിന് പിന്നാലെ സ്വപ്‌ന തന്റെ സുഹൃത്താണെന്നും മുഖ്യമന്ത്രിയെ തനിക്കറിയില്ലെന്നും പറഞ്ഞ് ഷാജ് കിരണും രംഗത്തെത്തി.

അതേസമയം, മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെജിഒഎ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പു ഹാളില്‍ കയറണമെന്ന് നിര്‍ദേശമുണ്ട്. പരിപാടിക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് വേണമെന്നും നിര്‍ദേശമുണ്ട്. കോട്ടയം നഗരത്തില്‍ കടുത്ത ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ കെകെ റോഡില്‍ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തടയുകയും യാത്രക്കാരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടവുകയും ചെയ്തിരുന്നു.

പ്രതിഷേധ സമരങ്ങള്‍ ശക്തമായതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രി കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ഥന ം ഇന്റലിജന്‍സ് വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡ് അടക്കമുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker