24.9 C
Kottayam
Saturday, June 6, 2026

വിവാദങ്ങള്‍ക്ക് ബൈ ബൈ; നരേഷ് പവിത്രയെ താലികെട്ടി – വീഡിയോ

Must read

ഹൈദരാബാദ്:  നടന്‍ നരേഷ് വീണ്ടും വിവാഹിതനായ. നടി പവിത്ര ലോകേഷിനെയാണ് തന്‍റെ നാലാം വിവാഹത്തില്‍ നരേഷ് താലികെട്ടിയത്. വളരെ രഹസ്യമായി നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. നരേഷ് തന്നെയാണ് വിവാഹത്തിന്‍റെ ചെറു വീഡിയോ തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ടത്. എന്നാല്‍ നരേഷിന്‍റെ അര്‍ദ്ധസഹോദരനായ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു വിവാഹ ചടങ്ങിന് എത്തിയില്ല. 

ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വിവാഹ വീഡിയോയിൽ നരേഷും പവിത്രയും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ ഇരിക്കുന്നത് കാണിക്കുന്നുണ്ട്. നരേഷും പവിത്രയും തെലുങ്ക് പരമ്പരാഗത രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടത്തിയത്. 

“സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ജീവിതകാലം” എന്ന കുറിപ്പോടെയുമാണ് വീഡിയോ അവസാനിക്കുന്നത്. നരേഷിന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ മാര്‍ച്ച് 10 നാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. “ഞങ്ങളുടെ ഈ പുതിയ യാത്രയിൽ സമാധാനവും സന്തോഷത്തിനും നിങ്ങളുടെ അനുഗ്രഹം തേടുന്നു. ഒരു വിശുദ്ധ ബന്ധം, രണ്ട് മനസ്സുകൾ നിങ്ങളുടെ അനുഗ്രഹം തേടുന്നു” എന്നാണ് വീഡിയോയ്ക്ക് കുറിപ്പായി നരേഷ് നല്‍കിയിരിക്കുന്നത്. 

62 വയസുള്ള നരേഷിന്‍റെ നാലാമത്തെ വിവാഹമാണ് ഇത്. നരേഷും പവിത്രയും ഈ വർഷം തന്നെ വിവാഹിതരാകുമെന്ന് ജനുവരി 1ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് വിവാഹം. അന്ന് വിവാഹ അറിയിപ്പ് വീഡിയോ തന്നെ നരേഷ് പുറത്തുവിട്ടിരുന്നു. 

- Advertisement -

സമ്മോഹനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നരേഷും പവിത്ര ലോകേഷും പ്രണയത്തിലായതെന്നാണ് റിപ്പോർട്ട്.  നരേഷിന്റെ രണ്ടാനച്ഛൻ കൃഷ്ണയുടെയും അമ്മ വിജയ നിർമലയുടെയും ശവസംസ്കാര ചടങ്ങുകളിലും  പവിത്ര  പങ്കെടുത്തിരുന്നു. നേരത്തെ പവിത്ര നരേഷ് ബന്ധം പുറത്ത് വന്നതിന് പിന്നാലെ നരേഷിന്‍റെ മുന്‍ഭാര്യ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇത് സിനിമ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു.

- Advertisement -

മുന്‍പ് പവിത്ര ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വിവാഹം കഴിച്ചെങ്കിലും ഒടുവിൽ വിവാഹമോചനം നേടി. നടൻ സുചേന്ദ്ര പ്രസാദുമായി ഇവര്‍ ബന്ധത്തിലായിരുന്നെങ്കിലും  2018 ൽ അവർ വേർപിരിഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week