സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ

ഹൈദരാബാദ്:സ്വന്തം ഗ്രാമത്തിലെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ എത്തിച്ച നടൻ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആള്‍ക്കാര്‍ക്കാണ് വാക്സിൻ എത്തിച്ചത് എന്ന് മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്‍കര്‍ അറിയിച്ചത്. വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോയും നമ്രത ഷെയര്‍ ചെയ്‍തിട്ടുണ്ട്. ഏഴ് ദിവസത്തെ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആണ് പൂര്‍ത്തിയായത്.

വാക്സിൻ സ്വീകരിച്ച എല്ല ജനങ്ങള്‍ക്കും നമ്രത പറഞ്ഞു. ഗ്രാമം പൂര്‍ണായും വാാക്സിനെഷൻ സ്വീകരിച്ച് കഴിഞ്ഞതായും നമ്രത ശിരോദ്‍കര്‍ അറിയിച്ചു. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു.

ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് മഹേഷ് ബാബു അറിയിച്ചിരുന്നു.തുടര്‍ന്ന് ഗ്രാമത്തില്‍ ക്ലാസ് മുറികള്‍ നിര്‍മിക്കുന്നതടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബു നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News