മകന്‍ ഒളിബിക്‌സില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നു; മകന് വേണ്ടി താമസം ദുബായിലേയ്ക്ക് മാറ്റി മാധവനും കുടുംബവും
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് മാധവന്‍. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. മകന്‍ വേദാന്തിന് ഒളിമ്ബിക്‌സിനായി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് മാധവനും ഭാര്യ സരിതയും ദുബായിലേക്ക് കൂടുമാറിയിരിക്കുന്നത്.
ഒളിമ്ബിക്‌സിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മകന്‍. താനും ഭാര്യയും മകന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. നീന്തല്‍ മത്സരങ്ങളിലെല്ലാം വിജയിച്ച മകന്‍ തങ്ങളുടെ അഭിമാനമാണെന്നും മാധവന്‍ പറയുന്നു. ഒരു അഭിമുഖത്തിലാണ് മാധവന്‍ ഇക്കാര്യം പറഞ്ഞത്. നീന്തല്‍ താരമായ വേദാന്ത് ഇതിനകം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന നീന്തല്‍ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കുടുംബത്തോടൊപ്പം ദുബായിലേക്ക് മാറാന്‍ മാധവന്‍ തീരുമാനിച്ചത്.
2026 ഒളിമ്ബിക്‌സിലേക്കാണ് വേദാന്ത് തയ്യാറെടുക്കുന്നത്. മുംബൈയിലെ വലിയ സ്വിമ്മിങ് പൂളുകളെല്ലാം അടച്ചിടുകയോ അല്ലെങ്കില്‍ അകലെയോ ആണ്. ദുബായില്‍ വലിയ പൂളുകളും സൗകര്യങ്ങളും കൂടുതലായതിനാല്‍ മകന് വേണ്ടി താമസം മാറുകയായിരുന്നുവെന്ന് മാധവന്‍.
മകന്‍ തന്നെ പോലെ സിനിമാ രംഗത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും മാധവന്‍ തുറന്നു പറഞ്ഞു. തനിക്കോ ഭാര്യയ്‌ക്കോ അങ്ങനെയൊരു ആഗ്രഹമില്ല. മകന് അവന്റെതായ സ്വപ്നങ്ങളുണ്ടെന്നും അതിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മാധവന്‍ വ്യക്തമാക്കി.