26.2 C
Kottayam
Friday, June 5, 2026

കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിന്ദനങ്ങൾ; നടൻ കൃഷ്ണകുമാർ പറയുന്നു

Must read

വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് നന്ദി അറിയിച്ച് നടൻ കൃഷ്ണകുമാർ. മലപ്പുറം സ്വദേശി ഫസിൽ ഉൾ അക്ബറിനെയാണ് കൃഷ്ണകുമാറിന്റെ വീട്ടിൽ നിന്നും പൊലീസ് പിടികൂടിയത്. കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിനന്ദനങ്ങൾ എന്നാണ് കൃഷ്‍ണകുമാര്‍ പറയുന്നത്. കേരള പൊലീസിന്റെ ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 3 ആം തിയതി എന്റെ വീട്ടിലോട്ടു ഒരാൾ അതിക്രമിച്ചു കയറിയ സംഭവുമായി ബന്ധപ്പെട്ടു ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിലും പ്രയാസത്തിലും വളരെ അധികം വ്യക്തികൾ സഹായത്തിനെത്തി. ആദ്യം തന്നെ നന്ദി പറയേണ്ടത് കേരള പൊലീസിനാണ്. രാത്രി സമയത്തു ഒരുപാടു ജോലിതിരക്കിനിടയിലും 10 മിനിട്ടിനകത്തു പൊലീസ് എത്തി ആക്രമിയെ കീഴ്പ്പെടുത്തി ഞങ്ങളെ സുരക്ഷിതരാക്കിയ പ്രവർത്തിയെ പ്രകീർത്തിക്കുന്നു. വട്ടിയൂർകാവ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരോട് എന്റെയും കുടുംബത്തിന്റെയും നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും നന്മകൾ നേരുന്നു.

അയൽവാസിയും അസിസ്റ്റന്റ് കമ്മിഷനെറുമായ ശ്രി സുനീഷ് ബാബുവിന് പ്രത്യേക നന്ദി. കേരള പോലീസിനും, ആഭ്യന്തര വകുപ്പിനും അഭിന്ദനങ്ങൾ എന്നും കൃഷ്‍ണകുമാര്‍ പറയുന്നു. ഞായറാഴ്‍ച രാത്രി 9.30ഓടെയായിരുന്നു യുവാവ് കൃഷ്‍ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാനയെ കാണണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു യുവാവ് വീടിന്റെ മതിൽ ചാടിക്കടന്ന് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week