24.2 C
Kottayam
Saturday, June 6, 2026

ജനപ്രതിനിധികളെ ഡല്‍ഹിയിലേക്ക് പറഞ്ഞുവിട്ടത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല… ഡല്‍ഹിയിലേക്ക് പറഞ്ഞയച്ച എംപിമാരുടെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്; ജോയ് മാത്യു

Must read

കൊച്ചി:രാഷ്ട്രീയ പാര്‍ട്ടികളുടെ സമരമുറകള്‍ കാലഹരണപ്പെട്ടത് എന്ന് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. ഗാന്ധിജി ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തിയ കാലമല്ല ഇത്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ ജനപ്രതിനിധികള്‍ ഉണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ ആ ജനപ്രതിനിധികളുടെ വീടുകളിലേക്കാണ് നടത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ജോയ് മാത്യുവിന്റെ വാക്കുകള്‍:

കഴിഞ്ഞ ദിവസം ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധവുമായി വഴിതടയല്‍ സമരം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടി. അതില്‍ ജോജു ജോര്‍ജിന്റെ ഇടപെടല്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഞാനും എന്റേതായ നിലപാട് വിഷയത്തില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇത്തരം പഴഞ്ചന്‍ സമരരീതികള്‍ നമ്മള്‍ ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. ജനാധിപത്യ വിരുദ്ധമാണ് ഇത്. മനുഷ്യര്‍ക്ക് അവരുടെ വ്യക്തി ജീവിതത്തില്‍ അന്നം തേടിയുള്ള പരക്കം പാച്ചിലിന് വിഘാതമായി നില്‍ക്കുന്ന, രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ ആവാതെ രോഗത്തിലേക്ക് കീഴടങ്ങേണ്ടി വരുന്ന, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് തടസം ഉണ്ടാക്കുന്ന ഇത്തരം ബന്ദുകള്‍, സമരങ്ങള്‍, ഒക്കെ തന്നെ നമ്മള്‍ അവസാനിപ്പിക്കേണ്ട സമയം ആയി കഴിഞ്ഞു. ആ പ്രാകൃത യുഗത്തില്‍ നിന്നും നമ്മള്‍ മാറിയിരിക്കുന്നു. അത് മനസ്സിലാക്കാതെ ഗാന്ധിജി ഉപ്പ് സത്യാഗ്രഹം നടത്താന്‍ പോയതുപോലെ ഇന്നും നമ്മള്‍ ആഘോഷമായി ബഹുജന റാലി നടത്തുന്നു.

എന്ത് കാര്യത്തിന്? അതില്‍ കാര്യമില്ല. അത് കാലഹരണപ്പെട്ടു. അന്നത്തെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. ജനപ്രതിനിധികള്‍ ഇല്ലാതിരുന്ന കാലത്താണ് ഗാന്ധിജി ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തിയത്. ഇന്ന് അതിന്റെ ആവശ്യങ്ങള്‍ ഇല്ല. നമുക്കായി ആ കാര്യങ്ങള്‍ സംസാരിക്കുവാന്‍ ജനപ്രതിനിധികള്‍ ഉണ്ട്. ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് അയച്ചിട്ട് പിന്നെ ബഹുജന പ്രക്ഷോഭങ്ങള്‍ നടത്തുന്നതിന്റെ ഭോഷ്‌ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത പാര്‍ട്ടി അണികളെ അണികള്‍ എന്നല്ല വിളിക്കേണ്ടത് അടിമകള്‍ എന്നാണ്. ഇത് എല്ലാ പാര്‍ട്ടികളിലും ഉണ്ട്.

- Advertisement -

നമുക്ക് രാജ്യസഭ, ലോകസഭ പ്രതിനിധികള്‍ ഉണ്ട്. അതുകൂടാതെ സംസ്ഥാന സര്‍ക്കാരുമുണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്ത, നിങ്ങള്‍ നേതാവ് എന്ന് കണ്ടെത്തി ജനങ്ങളോട് വോട്ട് ചോദിച്ച്, നിങ്ങള്‍ അണികള്‍ അധ്വാനിച്ചു വിജയിപ്പിച്ച് ഡല്‍ഹിയിലേക്ക് പറഞ്ഞയച്ച എംപിമാരുടെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്. ജനപ്രതിനിധികളെ ഡല്‍ഹിയിലേക്ക് പറഞ്ഞുവിട്ടത് ഷര്‍ട്ടിന്റെ മുകളില്‍ ഖദറിന്റെ കോട്ട് ഇട്ടു ലോകസഭയില്‍ കിടന്നു ഉറങ്ങാനല്ല. നികുതി പണം എടുത്ത് പുട്ടടിക്കാനല്ല. അതിനല്ല അവര്‍ പോകേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ യോഗ്യത ഇല്ലെങ്കില്‍ അവരെ തിരിച്ചു വിളിക്കാനും അണികള്‍ക്ക് സാധിക്കണം. അത്തരം അണികള്‍ ഉള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ യോഗ്യതയുള്ളു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week