‘വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരു നടന്‍ ഉണ്ട്; അപൂര്‍വ സൗഹൃദത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ അഖില്‍ മാരാര്‍
കൊച്ചി:കഴിഞ്ഞ ദിവസമാണ് ചരിത്രം തിരുത്തി കുറിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. പിണറായി വിജയന്റെ സുഹൃത്ത്ബന്ധങ്ങളെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിണറായി സഖാവിന്റെ സുഹൃത്ത് ബന്ധങ്ങളും അതിന് വേണ്ടി അദ്ദേഹം സമയം മാറ്റിവെക്കുന്നു എന്ന കാരണവുമാണ് മുഖ്യമന്ത്രിയോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണവുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
വിജയനാ, എന്തൊക്കെയുണ്ടെടോ’ എന്ന് പിണറായി വിജയന്‍ വിളിച്ച് ചോദിക്കുന്ന ഒരാളെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്ന് പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്. എന്നാല്‍ ഇപ്പോഴിതാ പിണറായി വിജയന്റെ അത്തരത്തില്‍ ഉള്ള ഒരു സുഹൃത്തിനെ പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.
‘ലാലേട്ടന്‍ ഈ പറഞ്ഞ പിണറായി സഖാവിന്റെ അടുത്ത ഒരു സുഹൃത്തു എനിക്ക് ജേഷ്ഠനാണ്…മറ്റാരുമല്ല ഞങ്ങളുടെ ജയേട്ടന്‍ നിങ്ങളുടെ നടന്‍ ജയകൃഷ്ണന്‍.
ഷൂട്ട് സമയം ജയേട്ടന്റെ ഫോണ് എന്റെ കൈയിലാണ്..അതില്‍ ഒരു കാള്‍ വരുന്നു..ആദ്യം ബെല്‍ അടിച്ചു നിന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചില്ല..രണ്ടാമതും ബെല്ലടിച്ചപ്പോള്‍ അത്യാവശ്യം ഉള്ള ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ ഫോണില്‍ പേര് നോക്കി. പേര് വായിച്ചു ഞാന്‍ ഞെട്ടി.. പിണറായി വിജയന്‍ സിഎം കോളിങ്ങ്.
തുടര്‍ച്ചയായി 2 തവണ പിണറായി വിജയനെ പോലൊരു മനുഷ്യന്‍ വിളിക്കുന്നോ…ഞാനിത് സെറ്റില്‍ മറ്റൊരു നടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തമാശ ആയി അതിപ്പോ ആരുടെ നമ്പര്‍ വേണമെങ്കിലും അങ്ങനെ സേവ് ചെയ്യാമല്ലോ എന്ന് പറഞ്ഞു.
എന്നാല്‍ പിന്നീടാണ് ഞാന്‍ ഇവരുടെ സൗഹൃദത്തിന്റെ ആഴം കൂടുതല്‍ അറിയുന്നത്..ഈ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഞാന്‍ ജയേട്ടന്റെ വീട്ടില്‍ ആണ്.. ഏതാണ്ട് 11 മണി ആയപ്പോള്‍ ജയേട്ടന്‍ സഖാവിനെ വിളിച്ചു.. അദ്ദേഹം എടുത്തില്ല.
5 മിനിറ്റിനുള്ളില്‍ തിരികെ വിളി വന്നു.. ജയാ…ചെയ്തു തന്ന സഹായങ്ങള്‍ക്ക് ഒരായിരം നന്ദി. പിണറായി സഖാവിന്റെ ശബ്ദം ഫോണില്‍ മുഴങ്ങുമ്പോള്‍ എനിക്കത് വ്യക്തമായി കേള്‍ക്കാം.
ജയേട്ടന്‍ കളി കൂട്ടുകാരോട് എന്ന പോലെ വിജയേട്ടാ നമ്മള്‍ 100 അടിക്കും…ആ സമയം 90 സീറ്റില്‍ ആണ് എല്‍ഡിഎഫ് മുന്നേറ്റം.. എന്തായാലും ഇവര്‍ക്കിടയില്‍ ഉള്ള ബന്ധം എന്നെ അത്ഭുതപെടുത്തുന്നതാണ്.
സത്യ പ്രതിജ്ഞയ്ക്ക് മുന്‍ നിരയില്‍ ജയേട്ടനും പിണറായിയുടെ ഏറ്റവും വേണ്ടപ്പെട്ടവരില്‍ ഒരാളായി ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിന് ജയേട്ടന്‍ പങ്കെടുത്തില്ല എങ്കിലും ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ജയേട്ടനും ഉണ്ടായിരുന്നു. ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നതും സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്.