നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി അന്തരിച്ചു

തിരുവനന്തപുരം:നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി (61) അന്തരിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു.സംസ്ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.

പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു‘എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല’, ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News