അവാർഡും വേണ്ട തേങ്ങാ പിണ്ണാക്കും വേണ്ട, കുടുംബം പോറ്റണം: വിമർശിച്ച് ഹരീഷ് പേരടി
കൊച്ചി:സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. തമിഴ്നാട്ടിൽ തിയറ്ററുകൾ തുറക്കാനൊരുങ്ങുന്ന വാർത്ത പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
ഹരീഷ് പേരടിയുടെ വാക്കുകൾ: കോളജിൽ പഠിക്കുമ്പോൾ കത്തികൾക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക…സ്വയം തിരുത്തുക…ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി …ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക…സ്വയം ആസ്വദിക്കുക…സന്തോഷിക്കുക …
എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ…പക്ഷേ കുടുംബം പോറ്റണം…അതിനുള്ള അവകാശമുണ്ട്…ഇങ്ങിനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്…ഇന്നത്തെ ടിപിആർ-18.04 ശതമാനം…ലാൽ സലാം