24.6 C
Kottayam
Saturday, June 6, 2026

ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യു, ദിലീപിൻ്റെ പിറന്നാൾ ആഘോഷമാക്കി മകൾ മീനാക്ഷി

Must read

കൊച്ചി:നടൻ ദിലീപിന്റെ പിറന്നാളായിരുന്നു ഇന്ന്. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് താരത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ മകൾ മീനാക്ഷി പങ്കുവച്ച ആശംസയാണ് ശ്രദ്ധനേടുന്നത്. ദിലീപിനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ ആശംസ.

‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യു’ ചിത്രത്തിന് അടിക്കുറിപ്പായി മീനാക്ഷി കുറിച്ചു. ദിലീപിന്റെ ആരാധകരും മീനാക്ഷിയുടെ സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് താരത്തിന് ആശംസകൾ നേർന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം. അനുജത്തിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു. 54-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിച്ചത്. അനു സിതാര, ഉണ്ണി മുകുന്ദൻ, ദുൽഖർ സൽമാൻ, സുരാജ് വെഞ്ഞാറമ്മൂട്, സണ്ണി വെയ്ൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ ദിലീപിന് ആശംസകൾ നേർന്നു.

- Advertisement -

- Advertisement -

മിമിക്രി രം​ഗത്തു നിന്നുമാണ് ദിലീപ് ബി​ഗ് സ്ക്രീനിൽ എത്തുന്നത്. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകൾ ദിലീപിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് റിലീസ് കാത്തിരിക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്ന്. നാദിർഷയാണ് ചിത്രത്തിന്റെ സംവിധായകൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

Popular this week