Entertainment
ആര്‍.ടി.പി.സി.ആര്‍ ഫലം പിഴച്ചു; നടന്‍ ചിരഞ്ജീവിക്ക് കൊവിഡ് ഇല്ല
ബംഗളൂരു: കൊവിഡ് പോസിറ്റീവ് ആണെന്ന ഫലം ആര്‍ടിപിസിആര്‍ കിറ്റിന്റെ പിഴവ് മൂലമെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. നടന് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് തവണ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴും നെഗറ്ററിവാണെന്ന് നടന്‍ ട്വിറ്ററില്‍ അറിയിച്ചു.
പുതിയ സിനിമയായ ആചാര്യയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നടന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നടന്‍ ആവശ്യപ്പെട്ടിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News