ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ:ബോളിവുഡ് നടന്‍ ബിക്രംജീത്ത് കന്‍വാര്‍പല്‍ കോവിഡ് ബാധിച്ച് മരിച്ചു. 52 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നായിരുന്നു അന്ത്യം.

നിരവധിപേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചത്. ‘കൊവിഡ് മൂലം മേജർ ബിക്രംജീത്ത് അന്തരിച്ചെന്ന വാർത്ത വലിയ ദുഃഖം ഉളവാക്കി. ഒരുപാട് സിനിമകളിലും സീരിയലുകളിലും വേഷങ്ങൾ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും അനുശോചനം അറിയിക്കുന്നു’,എന്നാണ് സംവിധയകാൻ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തു.

സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തൻ ധൻ പായോ’, ‘2 സ്റ്റേറ്റ്സ്’ തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുൽ കുൽക്കർണി, തപ്‌സി പന്നു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News