EntertainmentKeralaNews

‘നിങ്ങൾക്ക് അതിനുള്ള അധികാരമില്ല…’; സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നടൻ ബാല, വൈറലായി വീഡിയോ!

കൊച്ചി:ആറാട്ട് അണ്ണൻ എന്ന പേരിൽ‌ സോഷ്യൽമീഡിയയിൽ വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാൽ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞശേഷമാണ് സന്തോഷ് വർക്കി വൈറലായത്. മോഹൻലാൽ ആറാടുകയാണെന്ന വാക്കും സന്തോഷ് വർക്കിക്കൊപ്പം ഹിറ്റായി.

അതിനുശേഷം നിരന്തരമായി എല്ലാ പുതിയ സിനിമകളുടെയും റിവ്യൂവുമായി സന്തോഷ് വർക്കി എത്താൻ തുടങ്ങി. സന്തോഷ് വർക്കി യുട്യൂബ് വഴി വീഡിയോ പങ്കുവെക്കുകയും മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.

സന്തോഷ് വർക്കിയെ പോലുള്ള വ്യക്തികളുടെ റിവ്യു കാരണം തങ്ങളുടെ സിനിമകൾ കാണാൻ പ്രേക്ഷകർ എത്താത്ത സ്ഥിതി വരെയുള്ളതായി പല സിനിമാ പ്രവർത്തകരും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്.

സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന് ആരോപിച്ച് അടുത്തിടെ സന്തോഷ് വർക്കിക്ക് മർദ്ദനം ഏറ്റിരുന്നു. വിത്തിന്‍ സെക്കന്‍ഡ്‌സ് എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു സംഘര്‍ഷം. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ഇത്.

അതേസമയം കാശ് വാങ്ങിയാണ് സന്തോഷ് നെ​ഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ തനിക്ക് പടം ഇഷ്ടപ്പെടാതെ ഇറങ്ങി പോയതാണെന്നും തന്നെ കൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണെന്നും സന്തോഷ് വര്‍ക്കി അന്ന് വ്യക്തിമാക്കിയിരുന്നു.

താൻ ആരിൽ നിന്നും പൈസ വാങ്ങിയില്ലെന്നും അങ്ങനെ വാങ്ങിയിരുന്നേൽ കോടീശ്വരൻ ആയേനെയെന്നും സന്തോഷ് അന്ന് പറഞ്ഞിരുന്നു. നടൻ ബാലയുമായും ഇടയ്ക്ക് ചില പ്രശ്നങ്ങൾ സന്തോഷ് വർക്കിക്കുണ്ടായിരുന്നു.

ഇപ്പോഴിതാ മോഹൻലാൽ അടക്കമുള്ള താരങ്ങളെ കുറിച്ച് മോശമായ പരാമർശം നടത്തിയതിന്റെ പേരിൽ സന്തോഷ് വർക്കിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചിരിക്കുകയാണ് ബാല. താരം തന്നെയാണ് ഓരോന്നും എണ്ണി എണ്ണി ചോദിച്ച് സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

പതിവ് രീതിയിലല്ല താൻ ഇന്ന് സംസാരിക്കുന്നതെന്നും വളരെ നാളുകളായി മനസിൽ ഒരു വിഷമമുണ്ടായിരുന്നുവെന്നും പറഞ്ഞാണ് ബാല വീ‍ഡിയോ ആരംഭിച്ചത്. തന്നെ തേടി തന്റെ വീട്ടിലേക്ക് സന്തോഷ് വർക്കി വന്നതാണെന്നും ബാല വീഡിയോയിൽ പറഞ്ഞു.

 Bala

ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് ഞാനും സന്തോഷ് വർക്കിയും കുറച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു. സന്തോഷ് വർക്കി പുള്ളിയുടെ മനസിലുള്ളത് എന്നോട് ഓപ്പണായി പറഞ്ഞു. ഇത് ഇപ്പോൾ പറയുന്നത് എന്റെ കടമയായതുകൊണ്ടാണ് എന്നും ബാല പറഞ്ഞു. ശേഷം സന്തോഷിനോടാണ് ബാല സംസാരിച്ചത്.

ഒരു നടനെ കുറിച്ച് സംസാരിക്കാം. അയാളുടെ സിനിമയെ കുറിച്ച് സംസാരിക്കാം. പക്ഷെ അയാളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ അധികാരമില്ലെന്നാണ് ബാല സന്തോഷ് വർക്കിയോട് പറഞ്ഞത്. ലാലേട്ടനെ കുറിച്ച് നിങ്ങൾ തെറ്റായ കാര്യങ്ങൾ പറഞ്ഞു… ആ പറഞ്ഞതിൽ നിങ്ങൾ എന്തെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോയെന്നാണ് ബാല ചോദിച്ചത്.

ഇല്ലെന്നായിരുന്നു സന്തോഷ് വർക്കിയുടെ മറുപടി. ഉടൻ തന്നെ മാപ്പ് മോഹൻലാലിനോടും ഭാര്യ സുചിത്രയോടും മാപ്പ് പറയാൻ ബാല സന്തോഷിനോട് ആവശ്യപ്പെട്ടു. മാത്രമല്ല മലയാളത്തിലെ നടിയെ കുറിച്ച് ബോഡി ഷെയ്മിങ് നടത്തിയതിനും ബാല സന്തോഷിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു.

സ്വന്തം കുടുംബത്തിലുള്ള ആളിനാണ് ഈ അനുഭവമെങ്കിൽ വെറുതെ ഇരിക്കുമോയെന്നും ബാല സന്തോഷിനോട് ചോദിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേർ ബാലയെ അനുകൂലിച്ച് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button