24.9 C
Kottayam
Friday, June 5, 2026

ജീവനക്കാരികളുടെ പരാതിയിൽ നടപടി;ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

Must read

തിരുവനന്തപുരം:  തട്ടികൊണ്ടുപോയെന്ന ജീവനക്കാരികളുടെ പരാതിയിൽ ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്റെയും മകൾ ദിയയുടെയും ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചു.

ഗോൾഫ് ലിങ്ക് ലൈനിലെ ഫ്ലാറ്റിലേക്ക് ജീവനക്കാരികൾ സ്വമേധായ പോയതാണോ അതോ ബലം പ്രയോഗിച്ച് കൊണ്ട് പോയതാണോ എന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയതെന്നതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. ഫ്ലാറ്റിൽ വെച്ച് ബഹളം ഉണ്ടായപ്പോൾ കെയർ ടേക്കർ വിലക്കി.

- Advertisement -

പിന്നാലെ ജീവനക്കാരികൾ രണ്ട് പേർ കൃഷ്ണകുമാറിനും കുടുംബത്തിനൊപ്പം ഒരു വാഹനത്തിൽ പോയി. മറ്റൊരു പരാതിക്കാരി സ്കൂട്ടറിലും പോകുന്നതാണ് കഴിഞ്ഞ 30ന് ഫ്ലാറ്റിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത്. അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടില്ല. ഇവിടെ സിസിടിവിയില്ല. കൃഷ്ണകുമാറും ജീവനക്കാരികളും ചിത്രീകരിച്ച ദൃശ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്. 

- Advertisement -

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ദിയയുടെ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാരികളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്നാണ് പരാതി. പണം നഷ്ടമായെന്നാണ് പൊലീസ് നിഗമനം. പക്ഷെ 69 ലക്ഷം തിരിമറി നടത്തിയെന്നത് പൊലീസ് പൂർണ്ണമായും വിശ്വസിക്കുന്നില്ല. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്.

- Advertisement -

നികുതി വെട്ടിപ്പ് നടത്താൻ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ദിയ ആവശ്യപ്പെട്ടെന്നായിരുന്നു ജീവനക്കാരികളുടെ വാദം. അങ്ങനെയങ്കിൽ ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചോ എന്നതും കണ്ടെത്തണം. തട്ടിക്കൊണ്ടുപോയി ബലമായി എട്ടുലക്ഷം വാങ്ങിച്ചെന്നായിരുന്നു ജീവനക്കാരികളുടെ പരാതി. സാമ്പത്തിക ക്രമക്കേട് സ്ഥിരീകരിച്ചാൽ തട്ടിക്കൊണ്ട് പോകൽ പരാതി നിലനിൽക്കുമോ എന്നതാണ് ചോദ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week