വീട്ടിലേക്ക് പോകവെ ബൈക്ക് കൈകാട്ടി നിര്‍ത്തി ഡി.വൈ.എഫ്.ഐ നേതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിന് നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച്ച രാത്രി ഒമ്പതോടെ രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കില്‍ പോകും വഴി, റോഡില്‍ തടഞ്ഞു നിര്‍ത്തിയാണ് ആസിഡ് ഒഴിച്ചത്.

ബൈക്ക് കൈകാട്ടി നിര്‍ത്തി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊള്ളലേറ്റ ജിയോയെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News