24.3 C
Kottayam
Saturday, June 6, 2026

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നുപിടിച്ചു,തടയാൻ ശ്രമിച്ച കണ്ടക്ടർക്ക് മർദ്ദനം, യുവാക്കൾ പിടിയിൽ

Must read

കോട്ടയം നഗരമധ്യത്തിൽ പെൺകുട്ടിയെ സ്വകാര്യ ബസിനുള്ളിൽ കടന്നാക്രമിക്കുകയും, തടയാൻ ശ്രമിച്ച കണ്ടക്ടറെ മർദിക്കുകയും ചെയ്ത നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ യുവാക്കളെ പൊലീസ് പിടികൂടി.

മുട്ടമ്പലം സ്വദേശികളായ യുവാക്കളെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ മുട്ടമ്പലം സ്വദേശി ശരത്ത് (സൂര്യൻ -23), അനക്‌സ് ഷിബു (25) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

- Advertisement -

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് കൊണ്ടോടി ബസിൽ പെൺകുട്ടി കയറിയത്. ഈ ബസിനുള്ളിൽ വച്ച് പ്രതികളായ സൂര്യനും, അനക്‌സും ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്തു.ഇതിനെ ബസ് കണ്ടക്ടർ ചോദ്യം ചെയ്തു.

- Advertisement -

ഇതേ തുടർന്നു പ്രതികൾ രണ്ടു പേരും ചേർന്ന് കണ്ടക്ടറെ മർദിക്കുകയായിരുന്നു.ബസിലെ യാത്രക്കാർ അടക്കം വിഷയത്തിൽ ഇടപെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു.ബസ് യാത്രക്കാരിൽ നിന്നും ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

- Advertisement -

മാങ്ങാനം മന്ദിരം ആശുപത്രിയ്ക്കു സമീപത്തു വച്ചാണ് പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.കോട്ടയം നഗരമധ്യത്തിൽ വച്ച് ഗുണ്ടാ സംഘത്തലവൻ കെ.ഡി ജോമോൻ തല്ലിക്കൊന്ന ഷാന്റെ സുഹൃത്തും ഗുണ്ടാ സംഘത്തലവനുമായിരുന്നു സൂര്യൻ.സൂര്യനെ കണ്ടെത്തുന്നതിനു വേണ്ടിയാണ് ജോമോനും കൂട്ടാളികളും ചേർന്ന് ഷാനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.കസ്റ്റഡിയിൽ എടുത്ത പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week