KeralaNews

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ഉത്രക്കൊലക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന സൂരജിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

പ്രതിയ്ക്കു ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിച്ചേക്കും എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യ ഹര്‍ജി തള്ളിയത്. ഈ മാസം 13 മുതല്‍ 15 വരെ പ്രതിക്ക് അഭിഭാഷനെ കാണാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പ്രതിക്ക് വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker