തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ജയേഷിനെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പൂജപ്പുര എല്‍.ബി.എസ് കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം സംസ്ഥാന പോലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് കൊവിഡ് പിടിപ്പെട്ടത്. ഇതോടെ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News