24.9 C
Kottayam
Saturday, June 6, 2026

ചിറ്റാർ പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ അതിക്രമം, പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു

Must read

പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) ചിറ്റാർ പൊലീസ് സ്റ്റേഷനിൽ (Police Station) പ്രതിയുടെ അതിക്രമം. പൊലീസ് സ്റ്റേഷനിലെ സാധന സാമഗ്രികൾ മോഷണ കേസിലെ പ്രതി അടിച്ചു തകർത്തു. നിരവധി മോഷണ കേസുകളിൽ പ്രതിയായ ചിറ്റാർ മണക്കയം സ്വദേശി ഷാജി തോമസാണ് പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയത്.

കസ്റ്റഡിയിലെടുത്ത് കൊണ്ട് വന്ന പൊലീസുകാരുടെ മുന്നിലായിരുന്നു പ്രതിയുടെ അഭ്യാസ പ്രകടനം. സ്റ്റേഷനിലെ മേശയും കസേരയും മുതൽ കംബ്യൂട്ടറും സ്കാനറും വരെ ഷാജി തോമസ് തല്ലി തകർത്തു. തടയാൻ ശ്രമിച്ച ഗ്രേഡ് എസ് ഐ സുരേഷ് പണിക്കരുടെ നെഞ്ചിൽ ചയ പ്രതിയെ ഒടുവിൽ പൊലീസുകാർ പിടികൂടി ലോക്കപ്പിൽ അടച്ചു. അവിടെയും തീർന്നില്ല പരാക്രമം. തല ഭിത്തിയിലിടിച്ച് മുറിവേൽപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ അക്രമം ആയതോടെ പൊലീസുകാർ തന്നെ ഇരുമ്പ് കസേരയിൽ വിലങ്ങ് ഉപയോഗിച്ച് പൂട്ടി. എന്നിട്ടും പ്രതി അതിക്രമം തുടര്‍ന്നു.

പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് വൈദ്യപരിശോധ ഫലം. ചിറ്റാറിൽ സർവീസ് നടത്തുന്ന ഹോളി മേരി ബസിന്റെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുമ്പ് കെഎസ്ആർടിസി ബസും സ്വകാര്യ വാഹനങ്ങളും കടത്തികൊണ്ട് പോയ കേസിലും ഇയാൾ പ്രതിയാണ്. 25000 ത്തിലധികം രൂപയുടെ നാശനഷ്ടമാണ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ചിട്ടുണ്ട്. ഷാജി തോമസിനെതിരെ പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകൾക്ക് പുറമെ ബസിന്റെ ചില്ല് അടിച്ച് തകർത്തതിനും കഞ്ചാവ് ഉപയോഗിച്ചതിനും കേസുകളെടുത്തിട്ടുണ്ട്. പ്രതിയെ റാന്നി കോടതി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week