FeaturedHome-bannerKeralaNews
തൃപ്പുണിത്തുറയിലും കൊട്ടാരക്കരയിലും വാഹനാപകടം, ദമ്പതികളടക്കം നാലു മരണം
കൊല്ലം: സംസ്ഥാനത്ത് രണ്ട് അപകടങ്ങളിലായി നാല് മരണം. കൊല്ലത്തും എറണാകുളത്തും ആണ് അപകടങ്ങൾ ഉണ്ടായത്. കൊല്ലത്ത് കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഈ അപകടത്തിൽ കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ,ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്
എറണാകുളം എസ്.എൻ. ജംങ്ഷനിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ.ചികിത്സയിൽ ആണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News