കിളിമാനൂരില്‍ വാഹനാപകടം,നാലു മരണം

തിരുവനന്തപുരം കിളിമാനൂരിന് സമീപം കാരേറ്റ് കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്.

വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടില്‍ ഷെമീര്‍ (31), മതിര എന്‍ ബി എച്ച് എസ് മന്‍സിലില്‍ നവാസ് പീരു മുഹമ്മദ് (സുല്‍ഫി )(39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാല്‍ ( 45 ), തിരുവനന്തപുരം കവടിയാര്‍ സ്വദേശി നജീബ് (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു.

പുലര്‍ച്ചെ 1.30 ന് കാരേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. ഫയര്‍ഫോഴ്‌സ് എത്തി വാഹനത്തിനുളളില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്.തിരുലനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം. മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News