FeaturedHome-bannerKerala

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് അപകടം,അഞ്ച് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി, രണ്ടു പേരെ പുറത്തെടുത്തു

കൊച്ചി: കളമശ്ശേരിയിൽ(Kochi kalamassery) നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി (NeST Electronics City) നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം(Accident). മണ്ണിനുള്ളിൽ കുടുങ്ങിയ 5 പേരിൽ രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മറ്റ് മൂന്ന് പേരേയും  രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. 

അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ  ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുകയാണ്. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കുടുങ്ങിയ തൊഴിലാളികളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു നാട്ടുകാരിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം. ഇവരിൽ ഒരാളുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസും അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button