വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നറിൽ ഇടിച്ച് അപകടം; കോട്ടയം ചക്കംപുഴ സ്വദേശി മരിച്ചു

ചെന്നൈ: വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. ചക്കംപുഴ സ്വദേശി ഡോണറ്റ് ജോസാണ് തിരുച്ചിറപ്പള്ളിയിലുണ്ടായ അപകടത്തിൽ മരിച്ചത്. കാർ കണ്ടെയ്നർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഡോണറ്റ് ജോസഫ് മരിച്ചു.

ഭാര്യ അമാർലിയ അലക്സിന് അപകടത്തിൽ സാരമായി പരിക്കേറ്റു. അടുത്തിടെയായിരുന്നു ഇവരുടെയും വിവാഹം. ഡോണറ്റിന്റെ മ‍ൃതദേഹം തൂവാക്കുടി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News