30 C
Kottayam
Friday, April 26, 2024

റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

Must read

ഷാർജ:റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച വാഹനത്തിനുപിന്നിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം. ഫിറോസ് ആണ് വാഹനമോടിച്ചിരുന്നത്, ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജോലികഴിഞ്ഞ് താമസയിടത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ദിബ്ബ മോഡേൺ ബേക്കറിയിലെ ജീവനക്കാരാണ് മരിച്ച ശിവദാസും ഫിറോസും.

ഫിറോസ് ഡ്രൈവറായും ശിവദാസ് ബേക്കറിയിൽ ഷെഫ് ആയും ജോലി ചെയ്യുകയാണ്. ശിവദാസ് ആറുമാസവും ഫിറോസ് എട്ടുമാസവുമായി ബേക്കറിയിൽ ജോലിയിലുണ്ട്.ശിവദാസിന്റെ ഭാര്യ കോമളവല്ലി (രാജി), മക്കൾ: ഗോപിക, കീർത്തന. മാധവന്റെയും വിമലയുടേയും മകനാണ്. സഹോദരൻ: സജീവൻ.

ഇമ്പിച്ചമ്മു പള്ളിക്കണ്ടിയുടെയും സൈനബിയുടെയും മകനാണ് ഫിറോസ്. ഭാര്യ: സറീന. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week