പുണെ ഹൈവേയിൽ വൻ അപകടം; ലോറി മറ്റുവാഹനങ്ങളിലിടിച്ചു തീപിടിച്ചു; ആറുപേര്‍ മരിച്ചു

ലോറി മറ്റുവാഹനങ്ങളിലിടിച്ചു, തീപിടിത്തം; പുണെ ഹൈവേയിലെ അപകടത്തില്‍ മരിച്ചത് ആറുപേര്‍

മുംബൈ: പുണെയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റുവാഹനങ്ങളിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. പിന്നാലെ അപകടത്തില്‍പ്പെട്ട മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിക്കുകയുംചെയ്തു. അപകടത്തില്‍പ്പെട്ട് തീപിടിച്ച രണ്ട് ലോറികള്‍ക്കിടയില്‍ ഒരു കാര്‍ തകര്‍ന്ന് കിടക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

പൂണെ-ബെംഗളൂരു ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പൂണെ-ബെംഗളൂരു ഹൈവേയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News