FeaturedHome-bannerKeralaNews

തെലുങ്കാനയില്‍ വാഹനാപകടം,പിഞ്ചുകുഞ്ഞടക്കം മൂന്നു മലയാളികള്‍ മരിച്ചു,അപകടം ബീഹാറില്‍ നിന്നും കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ

ഹൈദരാബാദ് കൊവിഡ് ഭീഷണിയേത്തുടര്‍ന്ന് ബീഹാറില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാലിയ, ഡ്രൈവര്‍ മംഗ്ലൂരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്. അനീഷിന്റെ ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരുക്കുകളോടെ ആശുപത്രിയിലാണ്.

ബീഹാര്‍ വാസ്ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളില്‍ അധ്യാപകനാണ് അനീഷ്. ബീഹാറില്‍ നിന്ന് കോഴിക്കോടെക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ നിസാമാബാദില്‍ വെച്ച് ട്രക്കിന് പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.മൂന്നു കാറുകളിലായാണ് സംഘം പുറപ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button