26.7 C
Kottayam
Tuesday, November 5, 2024
test1
test1

പുലർച്ചെ പെരുമഴയിൽ അപകടം,സഹായിക്കാൻ ആരുമെത്തിയില്ല, കണ്ണിൽ ചോരയില്ലാത്ത നാട്ടുകാർ

Must read

ചെന്നിത്തല:ദയനീയമായിരുന്നു ആ കാഴ്ച. വാഹനാപകടത്തിൽപ്പെട്ട് ഡ്രൈവറുടെകാബിനിൽ ഒടിഞ്ഞകാലുമായി എന്നെ രക്ഷിക്കണേ എന്നു നിലവിളിക്കുന്ന യുവാവ്. ദേഹമാസകലം ചോരയാണ്. പെരുമഴയും. സമയം പുലർച്ചേ 4.50. തുടർന്നുണ്ടായത് ഇപ്പോഴും വിശ്വസിക്കാനാകാത്ത അനുഭവങ്ങൾ.

ശനിയാഴ്ച പുലർച്ചേ ആലപ്പുഴയിലെ ഓഫീസിൽനിന്നു ജോലികഴിഞ്ഞു മടങ്ങുകയായിരുന്നു. ഹരിപ്പാട്ട് വാഴക്കൂട്ടം കടവിനുസമീപം റോഡിൽ മഴക്കോട്ടു ധരിച്ച ഒരു ചെറുപ്പക്കാരൻ സ്കൂട്ടറിനു കൈകാണിച്ചു. അവിടെ അപകടമുണ്ടായിക്കിടക്കുന്ന ടെമ്പോവാനിൽ കുടുങ്ങിയ ഒരാൾ മരണഭീതിയോടെ നിലവിളിക്കുന്നു. പലരോടും താനിതുപറഞ്ഞിട്ട് ആരും സഹായിക്കാതെപോയെന്ന് കൈകാട്ടി വാഹനം നിർത്തിച്ച ചെറുപ്പക്കാരൻ പറഞ്ഞു.

അപകടം സംഭവിച്ച വാഹനത്തിനടുത്തുപോയി നോക്കിയപ്പോൾ നടുക്കുന്ന കാഴ്ചയായിരുന്നു. ഒരു കലുങ്കിന്റെ ഭിത്തിയിലിടിച്ചു തകർന്നുകിടക്കുകയാണ് ടെമ്പോവാൻ. മുൻഭാഗം പൂർണമായും പൊളിഞ്ഞിരുന്നു. അയാളുടെ വലതുകാലൊടിഞ്ഞ് അമർന്നിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നു. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല.

ഞങ്ങൾ രണ്ടുപേർമാത്രം വിചാരിച്ചാൽ പുറത്തെടുക്കാവുന്ന സ്ഥിതിയിലായിരുന്നില്ല. തൊട്ടടുത്ത വീടുകളിൽപോയി വാതിലിൽ തട്ടിയിട്ടും അലറിവിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ചില വീട്ടുകാർ പുറത്ത് അതുവരെ കത്തിക്കൊണ്ടിരുന്ന വിളക്കുകൾ കെടുത്തുകയും ചെയ്തു.

അപകടത്തിൽപ്പെട്ടയാളുടെ ദീനമായ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നുമില്ല. പെരുമഴയത്ത് അതുവഴിവന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു നിർത്തിച്ചു കാര്യംപറഞ്ഞു. ആരും സഹായിച്ചില്ല. പോലീസിന്റെ നമ്പരിൽ മാറിമാറി വിളിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് അഗ്നിരക്ഷാസേനയെ വിളിച്ചു.

100-ൽ വിളിച്ചപ്പോൾ തിരുവനന്തപുരത്ത് പോലീസിന്റെ നമ്പരിലാണു കിട്ടിയത്. മാന്നാർസ്റ്റേഷനിലറിയിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ, യാതൊന്നുമുണ്ടായില്ല. ഇതിനിടെ അഗ്നിരക്ഷാ സേനാവിഭാഗത്തിന്റെ മാവേലിക്കര യൂണിറ്റിലേക്കു വിളിച്ചു. അവർ എത്താമെന്നു പറഞ്ഞു.

വണ്ടി തള്ളി പുറകോട്ടുനീക്കുകയോ മുൻഭാഗം വെട്ടിപ്പൊളിക്കുകയോ ചെയ്യാതെ അയാളെ പുറത്തെടുക്കാൻ കഴിയില്ല. കൂടെയുണ്ടായിരുന്നയാൾ ഒരുവീട്ടിൽനിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. അയാൾ വെട്ടുകത്തിവെച്ചു വാൻ പൊളിക്കാൻ നോക്കി. എന്നാൽ, ഫലമുണ്ടായില്ല. ഈസമയം ഏതാനും മീൻകച്ചവടക്കാരും രണ്ട് ഒട്ടോറിക്ഷക്കാരും ആവഴിയെത്തി. അഞ്ചുപേർ ചേർന്നു തള്ളിയിട്ടും വാഹനം അനങ്ങിയില്ല. കുറച്ചുകഴിഞ്ഞപ്പോഴേക്കും മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. വിളിച്ചപ്പോൾ ഗുരുതരാവസ്ഥ സൂചിപ്പിച്ചതിനാൽ ആംബുലൻസുമായാണു വന്നത്. അവർ ഏറെ പണിപ്പെട്ട് ചെറുപ്പക്കാരനെ പുറത്തെടുത്തു.

സ്റ്റേഷൻഓഫീസർ ആർ. ജയചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എസ്. സുനിൽ, ടി.എസ്. രതീഷ്കുമാർ, ബി. സുധീഷ്കുമാർ, കെ.പി. അനിൽകുമാർ, എസ്. ശ്രീജിത്ത്, ബി. അനു, എ.എസ്. രഞ്ജിത്ത്, ആർ. അനിൽകുമാർ, പി. രാജേന്ദ്രൻ, എസ്. സുധീഷ്, രാജേഷ്മോൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടം കണ്ട് എന്നെ കൈകാണിച്ചു നിർത്തിച്ച ആ നല്ല ചെറുപ്പക്കാരന്റെ പേര് തിരക്കിനിടയിൽ ചോദിക്കാൻ വിട്ടുപോയി.

അപകടത്തിൽപ്പെട്ട ചെന്നിത്തല ഇരമത്തിൽ കൊല്ലംപറമ്പിൽ രാഹുൽവിജയ(25)നെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കൈക്കും കാലിനും പൊട്ടലുണ്ട്. വയറിനുള്ളിലും ഇടിയുടെ ആഘാതത്തിൽ മുറിവേറ്റിട്ടുണ്ട്. സ്കാനിങ്ങിനുശേഷമേ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകൂ. രക്തം കുറേ പോയിട്ടുണ്ട്. നെറ്റിക്കും മുറിവുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

Popular this week