വിവാഹാഘോഷത്തിനിടെ ഊഞ്ഞാൽ പൊട്ടി വധുവും വരനും താഴേക്ക് വീണു. ഛത്തീസ്ഗണ്ഡിലെ റായ്പുരിലാണ് സംഭവം. മനോഹരമായി അലങ്കരിച്ച യന്ത്ര ഊഞ്ഞാലാണ് വധുവിനും വരനും വേണ്ടി തയാറാക്കിയിരുന്നത്. സ്റ്റേജിൽ നൃത്തപരിപാടികൾ നടക്കുമ്പോൾ ഊഞ്ഞാലിൽ നിർത്തി ഇവരെ മുകളിലേക്ക് ഉയർത്താനുള്ള ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
പ്രത്യേക രീതിയിൽ ഒരുക്കിയ ഊഞ്ഞാലിന്റെ ഒരു വടമാണ് പൊട്ടിയത്. ഏകദേശം 12 അടി ഉയരത്തിലായിരുന്നു വധൂവരന്മാർ അപ്പോൾ. ഇവർ താഴെ വീണതു കണ്ട് അതിഥികൾ നിലവിളിക്കുന്നതും വേദിയിലേക്ക് ഓടുന്നതും വിഡിയോയിലുണ്ട്.
Unfortunate accident at Raipur Wedding yesterday.
— Amandeep Singh 💙 (@amandeep14) December 12, 2021
Thank God all are safe.
source : https://t.co/yal9Wzqt2f pic.twitter.com/ehgu4PTO8f
പരുക്കുകൾ ഗുരുതരമല്ലാതിരുന്നതിനാല്‍ 30 മിനിറ്റുകൾക്ക് ശേഷം വിവാഹചടങ്ങുകൾ പുനരാരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിപാടി ഒരുക്കിയ ഇവന്റ് മാനേജ്മെന്റ് കമ്പനി അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മണ്ണുമാന്തിയന്ത്രത്തിന്റെ യന്ത്രക്കയ്യിലിരുന്ന് വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ വധൂവരന്മാർ നിലത്തേക്കു വീഴുന്ന വിഡിയോ അടുത്തിടെ വൈറലായിരുന്നു. വിവാഹം വ്യത്യസ്തമാക്കാൻ നടത്തുന്ന സാഹസികമായ ശ്രമങ്ങൾക്കെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു.