32.8 C
Kottayam
Sunday, May 5, 2024

കോട്ടയത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 28 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Must read

കോട്ടയം: പാലായില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 28 വിദ്യാര്‍ഥികള്‍ക്കു പരിക്ക്. പാലാ ചാവറ പബ്‌ളിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പാലാ വൈക്കം റൂട്ടില്‍ വള്ളിച്ചിറയ്ക്കു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് മരത്തിലിടിക്കുകയായിരിന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ പാലാ താലൂക്ക് ആശുപത്രിയിലും മരിയന്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്കു ഗുരുതരമല്ലെന്നാണു വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week