കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, 16 കാരന്‍ മരിച്ചു: മൃദുല്‍ പുറത്ത് പോയതറിയാതെ മാതാപിതാക്കള്‍

കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 കാരന്റെ ജീവന്‍ പൊലിഞ്ഞു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകന്‍ പി എസ് മൃദുല്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയില്‍വച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.

മരണവിവരം വീട്ടില്‍ വിളിച്ച് അറിയിച്ചപ്പോള്‍ മകന്‍ മുകളില്‍ കിടന്നുറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. രാത്രിയിലെപ്പോഴോ മകന്‍ പുറത്തുപോയതുപോലും അറിയാത്ത മാതാപിതാക്കള്‍ മൃദുലിന്റെ മരണവാര്‍ത്ത അറിയിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന മകനാണ് അപകടത്തില്‍പെട്ട് മരിച്ചെന്ന് അറിയുന്നത്. വിളിച്ചവരോട് അവന്‍ മുകളില്‍ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ ആദ്യ പ്രതികരണം.മരണവിവരം ആശുപത്രി അധികൃതര്‍ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബന്ധു ഇതു പറയാന്‍ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ലെന്ന വിവരം അവരും അറിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News